യൂറോപ്യൻ യൂണിയൻ വാർത്തകൾ

യൂറോപ്പ്യൻ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിലെ ഫ്രീസറുകളിൽ സൈബർ ആക്രമണം; താപനില 50 ഡിഗ്രി വരെ കൂട്ടി ഭക്ഷണസാധനങ്ങൾ നശിച്ചു

സ്റ്റോക്കോം : സ്വീഡൻ, ബെൽജിയം, ലക്സംബർഗ്, എസ്തോണിയ എന്നീ രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ തിങ്കളാഴ്ച സൈബർ ആക്രമണം. ഫ്രീസറുകളുടെയും ഫ്രിജുകളുടെയും താപനില വർധിപ്പിച്ചതിനെത്തുടർന്നു വൻതോതിൽ ഭക്ഷണസാധനങ്ങൾ നശിച്ചു. കഴിഞ്ഞ മാസം ഫ്രാൻസിലെ നൂറുകണക്കിനു സൂപ്പർമാർക്കറ്റുകളിലും വ്യാപാരശാലകളിലും ഹാക്കർമാർ സമാനമായ ആക്രമണം നടത്തിയിരുന്നു.

സ്വീഡനിലെ ഐസിഎ ഗ്രൂപ്പ് സൂപ്പർമാർക്കറ്റുകളിൽ പരിമിതമായ എണ്ണം സ്റ്റോറുകളെയാണ് ഈ പ്രശ്നം ബാധിച്ചതെന്ന് വക്താവ് പറഞ്ഞു. താപനില 50 ഡിഗ്രി വരെ വർധിപ്പിച്ചതായി കമ്പനി അറിയിച്ചു. ബെൽജിയം, ലക്സംബർഗ് എന്നിവിടങ്ങളിൽ ഡെൽഹൈസ് ശൃംഖലയിലെ സ്റ്റോറുകളിൽ സൈബർ ആക്രമണത്തെത്തുടർന്നു ഭക്ഷ്യ ഉൽപന്നങ്ങളുടെ ലഭ്യത കുറഞ്ഞു. ബെൽജിയത്തിൽ കാർഫൂർ സൂപ്പർമാർക്കറ്റുകളെയാണു ലക്ഷ്യമിട്ടത്. എസ്തോണിയയിൽ കിറ്റ്‌മാൻ കോൾഡ്‌ടെക് കമ്പനിക്കു നേരെയായിരുന്നു ആക്രമണം. താപനില കൂടിയത് മിനിറ്റുകൾക്കുള്ളിൽ തിരിച്ചറിഞ്ഞു നിയന്ത്രിച്ചതിനാൽ വലിയ നാശനഷ്ടമുണ്ടായില്ലെന്നു കമ്പനി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button