അന്തർദേശീയം

ഗൾഫ് തീരത്ത് തീപിടിച്ച എണ്ണകപ്പലിലെ 22 ജീവനക്കാരെ യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി

അബുദാബി : അറേബ്യൻ ഉൾക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് എണ്ണക്കപ്പലിന് തീപിടിച്ചു. കപ്പലിലെ 22 ജീവനക്കാരെയും യുഎഇ നാഷണൽ ഗാർഡ് രക്ഷപ്പെടുത്തി. കപ്പലിൽ പെട്ടെന്ന് തീപിടിത്തമുണ്ടായതിനെ തുടർന്ന് ലഭിച്ച അടിയന്തര സന്ദേശത്തിന് പിന്നാലെയാണ് യുഎഇ കോസ്റ്റ് ഗാർഡ് വിഭാഗം വൻ ദുരന്തം ഒഴിവാക്കിയത്. കോസ്റ്റ് ഗാർഡിന്റെ പ്രത്യേക വിദഗ്ദ്ധ സംഘം കപ്പൽ കണ്ടെത്തി ഇതിലുണ്ടായിരുന്ന എല്ലാവരെയും രക്ഷിക്കുകയായിരുന്നു.

കപ്പലിലെ 22 ജീവനക്കാർക്കും ആവശ്യമായ പ്രഥമശുശ്രൂഷ നൽകി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് നാഷണൽ ഗാർഡ് അറിയിച്ചു. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതിലും അടിയന്തര സാഹചര്യങ്ങളോട് വേഗത്തിൽ പ്രതികരിക്കുന്നതിലുമുള്ള സേനയുടെ മികവാണ് ഈ ദൗത്യം തെളിയിക്കുന്നതെന്ന് യു.എ.ഇ നാഷണൽ ഗാർഡ് പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമുദ്രമേഖലയിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ജീവനക്കാരുടെ ജീവൻ സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും യു.എ.ഇ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button