അന്തർദേശീയം

യുക്രെയ്നിൽ സെലൻസ്കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായി : ട്രംപ്

വാഷിങ്ടൺ ഡിസി : യുക്രെയ്നിൽ വൊളോദിമിർ സെലൻസ്കി മാറി പുതിയ പ്രസിഡന്റ് വരേണ്ട സമയമായെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയുടെ ഊർജകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ച് സമാധാന കരാറിന് യുക്രെയ്ൻ തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. റഷ്യൻ ഡീസൽ കയറ്റുമതിക്കുള്ള ഉപരോധം താൽക്കാലികമായി നീക്കാനുള്ള യുഎസ് തീരുമാനത്തെ സെലൻസ്കി വിമർശിച്ചതാണ് ട്രംപിനെ ചൊടിപ്പിച്ചത്. ഇന്ധന വിൽപ്പനയിലൂടെ റഷ്യയ്ക്ക് ലഭിക്കുന്ന വരുമാനം യുദ്ധം തുടരാൻ ഇടവരുത്തുമെന്ന് സെലൻസ്കി മുന്നറിയിപ്പ് നൽകിയിരുന്നു. ആഗോള ഇന്ധനവിതരണ പ്രതിസന്ധി പരിഹരിക്കാനാണ് റഷ്യയുമായി കരാറുണ്ടാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി. എന്നാൽ, റഷ്യക്ക് ഇളവ് നൽകുന്നത് യുദ്ധത്തിന് സാമ്പത്തിക പിന്തുണയാകുമെന്ന് യൂറോപ്യൻ യൂണിയനും പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button