അന്തർദേശീയം

സ്റ്റാർഷിപ്പ് പതിനാലാം പരീക്ഷണ വിക്ഷേപണം വിജയത്തിൽ

കാലിഫോർണിയ : സ്പേസ് എക്സ് വികസിപ്പിച്ച ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പ് പതിനാലാം പരീക്ഷണ വിക്ഷേപണത്തിലൂടെ വിജയത്തിലെത്തി. ടെക്സസിലെ സ്റ്റാർബേസിൽ നിന്നു വിക്ഷേപിച്ച റോക്കറ്റ് വിജയകരമായി ഭ്രമണപഥത്തിലേയ്ക്കു കുതിച്ചു. വിക്ഷേപണം കഴിഞ്ഞ് രണ്ടര മിനിറ്റിനുള്ളിൽ സ്റ്റാർഷിപ്പിൽ നിന്നു വേർപെട്ട സൂപ്പർ ഹെവി ബൂസ്റ്റർ ഏഴാം മിനിറ്റിൽ സുരക്ഷിതമായി കടലിൽ പതിച്ചു.

ഒരുമണിക്കൂർ പിന്നിട്ടതോടെ റോക്കറ്റിൽനിന്ന്‌ സ്റ്റാർലിങ്കിന്റെ 26 ഉപഗ്രഹങ്ങൾ ഒന്നിന്‌പിറകെ മറ്റൊന്നായി ഭ്രമണപഥത്തിലേക്ക്‌ നീങ്ങി. പത്ത്‌ മണിക്കൂറിന്‌ ശേഷം റോക്കറ്റ്‌ അന്തരീക്ഷത്തിലേക്ക്‌ കടന്ന്‌ ചിലിക്ക്‌ സമീപം പസഫിക്ക്‌ സമുദ്രത്തിലിറങ്ങി. ഇതിനിടെ ആറ്‌ തവണ ഭൂമിയെ വലംവച്ചു. ഗോളാന്തരയാത്രകൾക്കും മറ്റുമായി ഇലോൺ മസ്‌കിന്റെ സ്‌പേയ്‌സ്‌ എക്‌സ്‌ വികസിപ്പിച്ച റോക്കറ്റിന്‌ 407 അടിയാണ്‌ ഉയരം. ഭൂമിയെ ചുറ്റുന്ന ഭ്രമണപഥം ലക്ഷ്യമാക്കിയുള്ള ഈ ദൗത്യത്തിൽ, മുൻതലമുറയെക്കാൾ ശേഷിയുള്ള 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളും സ്റ്റാർഷിപ്പ് വഹിച്ചിട്ടുണ്ട്.

പൂർണ്ണമായും പുനരുപയോഗിക്കാൻ കഴിയുന്ന രീതിയിലാണ് ഈ റോക്കറ്റും ബൂസ്റ്ററും നിർമ്മിച്ചിരിക്കുന്നത്. കുറഞ്ഞ ചെലവിൽ കൂടുതൽ ഭാരം ബഹിരാകാശത്ത് എത്തിക്കാൻ ഇതിലൂടെ സാധിക്കും. നാസയുടെ സുപ്രധാന ചാന്ദ്ര ദൗത്യമായ ആർട്ടെമിസിനും ബഹിരാകാശ യാത്രികരെ വീണ്ടും ചന്ദ്രനിൽ എത്തിക്കുന്നതിനും സ്റ്റാർഷിപ്പ് നിർണായക പങ്കു വഹിക്കും. കൂടാതെ 2027 ഓടെ ബഹിരാകാശത്ത് സൂപ്പർ കംപ്യൂട്ടിങ് ശൃംഖലകൾ സ്ഥാപിക്കാനും സ്പേസ് എക്സ് ഇതിലൂടെ ലക്ഷ്യമിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button