മാൾട്ടാ വാർത്തകൾ
അയൽവാസികൾ തമ്മിലുള്ള ഷൂ തർക്കം; മാർസസ്കാലയിൽ റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസിന്റെ ഇടപെടൽ

മർസസ്കാലയിൽ അയൽവാസികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റ് പോലീസ് സംഘം സ്ഥലത്തെത്തി. വീടിനു മുന്നിൽ ഷൂ വെച്ചതിനെച്ചൊല്ലിയുള്ള അയൽവാസികളുടെ തർക്കം വലിയ പൊലീസ് സന്നാഹത്തിലേക്കും പരിഭ്രാന്തിയിലേക്കും നയിച്ചത്ത്. തിങ്കളാഴ്ച (സെപ്റ്റംബർ 21) രാത്രി പത്ത് മണിയോടെ ട്രിഖ് ഇൽ-ബ്ലജ്ജിയറ്റിലാണ് (Triq il-Blajjiet) സംഭവം.
തർക്കത്തിനിടെ ആരുടെയോ കയ്യിൽ ആയുധമുണ്ടെന്ന തെറ്റായ വിവരത്തെ തുടർന്നാണ് റാപ്പിഡ് ഇന്റർവെൻഷൻ യൂണിറ്റിലെ (RIU) ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തേക്ക് കുതിച്ചെത്തിയത്.
എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ തർക്കത്തിൽ ആയുധങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും ഇത് കേവലം വാക്കുതർക്കം മാത്രമായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.



