കേരളംചരമം

നടി സാവിത്രി ശ്രീധരന്‍ അന്തരിച്ചു

കോഴിക്കോട് : ചലച്ചിത്ര താരവും നാടക നടിയുമായ സാവിത്രി ശ്രീധരന്‍(85) അന്തരിച്ചു. അസുഖ ബാധിതയായി ഏറെനാള്‍ ചികിത്സയിലായിരുന്നു. കോഴിക്കോട് തിരുവണ്ണൂരിലെ വീട്ടില്‍ വെച്ചാണ് അന്ത്യം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലൂടെയാണ് ശ്രദ്ധേയയായത്. ഇതേ സിനിമയിലെ അഭിനയത്തിന് 2018ലെ മികച്ച സ്വഭാവ നടിക്കുള്ള അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

പതിനാറാം വയസ്സിലായിരുന്നു നാടകരംഗത്തേക്കുള്ള സാവിത്രിയുടെ കടന്നുവരവ്. വളയനാട് കലാസമിതിയുടെ ‘കറുത്ത വെള്ള’ എന്ന നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. കാര യുവജന കലാസമിതിയുടെ ‘നോട്ടുകള്‍’ എന്ന നാടകത്തിലെ അഭിനയമാണ് സാവിത്രിയെ ശ്രദ്ധേയയാക്കി മാറ്റിയത്.

കെ ടി മുഹമ്മദിന്റെ ‘ദീപസ്തംഭം മഹാശ്ചര്യം’ എന്ന നാടകത്തില്‍ അഭിനയിച്ചുകൊണ്ടാണ് സാവിത്രി പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയം ആരംഭിച്ചത്. കെ ടി മുഹമ്മദിന്റെ ‘കലിംഗ’, ഇബ്രാഹിം വേങ്ങരയുടെചിരന്തന തിയേറ്റേഴ്സ്, വിക്രമന്‍നായരുടെ സ്റ്റേജ് ഇന്ത്യ തുടങ്ങിയ സമിതികളില്‍ അഭിനയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button