അന്തർദേശീയംചരമം

പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു

ലോസ് ഏഞ്ചൽസ് : പ്രശസ്ത നടൻ സർ പാട്രിക് സ്റ്റുവാർട്ട് അന്തരിച്ചു. അമേരിക്കയിലെ ലോസ് ആഞ്ചലസിൽ വച്ച് ഒക്ടോബർ 28നായിരുന്നു മരണം. 86 വയസ്സായിരുന്നു. അൽഷൈമേഴ്സ് ബാധിച്ച് ചികിത്സയിലായിരുന്നു. അറുപത് വർഷം നാടക, സിനിമ രംഗത്ത് സജീവമായിരുന്നു. സ്റ്റാർ ട്രെക് പരമ്പരയിലെ ക്യാപ്റ്റൻ പിക്കാർഡ്, എക്സ് മെൻ സിനിമകളിലെ പ്രൊഫസർ എക്സേവിയർ എന്നീ കഥാപാത്രങ്ങൾ ലോകപ്രശസ്തമാണ്.

ബ്രിട്ടീഷ് തിയേറ്ററിലെ തിളങ്ങുന്ന താരമായിരുന്ന പാട്രിക് സ്റ്റുവാർട്ട് തന്റെ നാൽപ്പതുകളിലാണ് ക്യാമറയ്ക്ക് മുന്നിലേക്കെത്തുന്നത്. സ്റ്റാർട്രെക് നെക്സ്റ്റ് ജനറേഷൻ ടിവി സീരീസിൽ ക്യാപ്റ്റൻ ജീൻ ലുക് പിക്കാർഡിന്റെ വേഷമായിരുന്നു ആദ്യ ടെലിവിഷൻ റോൾ. കൾട്ട് ക്ലാസിക് പരിവേഷം നേടിയെടുത്ത ഈ റോൾ പിന്നീട് തുടർ ടിവി സീരീസുകളിലും സിനിമകളിലും പാട്രിക് സ്റ്റുവാർട്ട് തന്നെ അനശ്വരമാക്കി. ലോറൻസ് ഒലിവിയ‌ അവാർഡ്, ഗ്രാമി, ഗോൾഡൻ ഗ്ലോബ്, എമ്മി എന്നിങ്ങനെ ഒരു നടന് നേടിയെടുക്കാവുന്ന പ്രധാന അംഗീകാരങ്ങളെല്ലാം സ്വന്തമാക്കിയ പ്രതിഭയാണ് വിടവാങ്ങിയത്. 2010ൽ തിയേറ്റർ രംഗത്തെ സംഭാവനങ്ങൾ പരിഗണിച്ച് എലിസബത്ത് രാജ്ഞി സർ പദവി നൽകി ആദരിച്ചു.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button