മതിൽ ഇടിഞ്ഞ് വീണു; മെലീഹ–ഗദീറ റോഡ് അടച്ചു

മെലീഹയെ ഗദീറയുമായി ബന്ധിപ്പിക്കുന്ന റോഡിന്റെ ഒരു ഭാഗം മതിൽ തകർന്നതിനെ തുടർന്ന് അടച്ചു. മെലീഹ ലോക്കൽ കൗൺസിൽ ഇൻഫ്രാസ്ട്രക്ചർ മാൾട്ടയുമായി നടത്തിയ കൂടിയാലോചനയ്ക്ക് പിന്നാലെയാണ് റോഡ് അടച്ചത്.
സാഹചര്യം കൂടുതൽ നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതിനൊപ്പം ആവശ്യമായ സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കുന്നതിനായി മുൻകരുതൽ നടപടിയെന്ന നിലയിലാണ് റോഡ് അടച്ചിരിക്കുന്നതെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു.
വൺ80 (One80) മേഖല മുതൽ ത്രിഖ് എൽ-എർവീഹുമായുള്ള (Triq l-Erwieħ) ജംഗ്ഷൻ വരെയുള്ള ത്രിഖ് ഇൽ-മാർഫ (Triq il-Marfa) റോഡാണ് അടച്ചിടുന്നത്. എന്നാൽ ഗാദിറയിലെ നിവാസികൾക്ക് മെല്ലീഹ ബൈപാസ് വഴി യാത്ര ചെയ്യാമെന്നും പൊതുഗതാഗത വാഹനങ്ങൾ ത്രിഖ് എഡ്വേർഡ് കാമിലേരി (Triq Edward Camilleri) വഴി തിരിച്ചുവിട്ടിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഗതാഗതം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി ട്രാന്സ്പോർട്ട് മാൾട്ട ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തുണ്ട്. സ്ട്രക്ചറൽ അസസ്‌മെന്റ് വിവരങ്ങളും റോഡ് വീണ്ടും തുറക്കുന്നതിനുള്ള സമയക്രമവും ലഭ്യമാകുന്ന മുറയ്ക്ക് പൊതുജനങ്ങളെ അറിയിക്കുമെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.



