മാൾട്ടാ വാർത്തകൾ

സെന്റ് ജൂലിയൻസിൽ പാരസെയ്‌ലിംഗ് അപകടം; യുകെ പൗരനായ 59-കാരൻ മരിച്ചു

സെന്റ് ജൂലിയൻസ് തീരത്ത് പാരാസെയിലിംഗ് അപകടത്തിൽപ്പെട്ട് ബ്രിട്ടീഷ് പൗരനായ 59കാരൻ മരിച്ചു. മാൾട്ട സന്ദർശിക്കാനെത്തിയ യുകെ പൗരനായ 59-കാരനാണ് ശനിയാഴ്ച ഉച്ചയ്ക്ക് സെന്റ് ജൂലിയൻസിന് സമീപമുണ്ടായ പാരസെയ്‌ലിംഗ് അപകടത്തിൽ മരിച്ചത്ത്.

യുകെയിൽ നിന്നുള്ള 60-കാരിയായ സ്ത്രീയോടൊപ്പം സെന്റ് ജൂലിയൻസിന് സമീപം പാരസെയ്‌ലിംഗ് നടത്തവേ, ശക്തമായ കാറ്റിനെ തുടർന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ഇരുവരും കടലിലേക്ക് പതിക്കുകയായിരുന്നു. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി.

സമീപത്തുണ്ടായിരുന്ന ബോട്ടിന്റെ സഹായത്തോടെ ഇരുവരെയും കരയിലെത്തിച്ച് വൈദ്യസഹായം നൽകിയെങ്കിലും 59-കാരൻ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. പരിക്കേറ്റ സ്ത്രീയെ ആംബുലൻസിൽ മാറ്റർ ഡെയ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

സംഭവത്തിൽ മജിസ്‌ട്രേറ്റ് റെനാറ്റ ഫറൂജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button