മാൾട്ടാ വാർത്തകൾ
സൈത്തൂനിൽ വാഹനാപകടം; മോട്ടോർ സൈക്കിൾ ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്

സൈത്തൂനിൽ (Żejtun) ഉണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്കിൾ ഡ്രൈവർക്ക് ഗുരുതരമായി പരിക്ക്. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ത്രിഖ് ഇൽ-പ്രസിഡന്റ് ആന്റൺ ബുട്ടിഗീജ് (Triq il-President Anton Buttiġieġ) റോഡിലായിരുന്നു അപകടം. 42-കാരനായ മോട്ടോർ സൈക്കിൾ യാത്രികനും 81-കാരൻ ഓടിച്ച ദൈഹാത്സു സിറിയൻ (Daihatsu Sirion) കാറും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
സംഭവസ്ഥലത്തെത്തിയ മെഡിക്കൽ സംഘം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം പരിക്കേറ്റയാളെ മാറ്റർ ദെയ് ആശുപത്രിയിൽ (Mater Dei Hospital) പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമാണെന്ന് പിന്നീട് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.



