അന്തർദേശീയം

കനേഡിയൻ ലഹരിപാനീയങ്ങളുടെയും പാലുൽപ്പന്നങ്ങളുടെയും ഇറക്കുമതി നിരോധിച്ച് യുഎസ്

വാഷിങ്ടൺ ഡിസി : കാനഡയിൽ നിന്നുള്ള ലഹരിപാനീയങ്ങൾ, മോട്ടോർ സൈക്കിളുകൾ, പാലുൽപ്പന്നങ്ങൾ എന്നിവയുടെ ഇറക്കുമതി നിരോധിച്ച് യുഎസ്. ഈ മാസം 29 മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

ബിയർ, വിവിധ തരം വൈനുകൾ, വിസ്കി, റം, വോഡ്ക, ബ്രാണ്ടി എന്നിവയുൾപ്പെടെയുള്ള മിക്ക കനേഡിയൻ ലഹരി പാനീയങ്ങളുടേയും ഇറക്കുമതി നിരോധിച്ചു. വേ പ്രോട്ടീൻ, ശർക്കര പാനി, കരിമ്പ് മൊളാസസ്, ആൽക്കഹോൾ രഹിത ബിയർ എന്നിവയും യുഎസ് നിരോധനത്തിൽ ഉൾപ്പെടുന്നു. ഇറക്കുമതി നിരോധനങ്ങൾക്ക് പുറമേ, വിവിധ ചീസ് ഉൽപ്പന്നങ്ങൾ 50 ശതമാനം താരിഫ് ഏർപ്പെടുത്തി.

കൂടാതെ, കാനഡയിൽ നിന്നുള്ള കാറുകളുടെയും മറ്റ് വാഹനങ്ങളുടെയും താരിഫ് 25 ശതമാനത്തിൽ നിന്ന് 50 ശതമാനമായിക്കി ഉയർത്തുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ഇത് ജനുവരി 1 മുതൽ പ്രാബല്യത്തിൽ വരും. വ്യാപാര തർക്കം രൂക്ഷമായതോടെ തങ്ങളുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുമെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും അറിയിച്ചു.

അമേരിക്കൻ ഇറക്കുമതി ഉത്പന്നങ്ങൾക്ക് കാനഡ താരിഫ് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് യുഎസ് നിരോധനം ഏർപ്പെടുത്തിയത്. ഇതോടെ വ്യാപാര തർക്കങ്ങൾ നിലനിൽക്കുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഏകദേശം 20 ബില്യൺ ഡോളർ മൂല്യമുള്ള യുഎസ് സാധനങ്ങൾക്ക് മേൽ 15 ശതമാനം മുതൽ 50ശതമാനം വരെ തീരുവ കാനഡ ചുമത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button