മാൾട്ടാ വാർത്തകൾ

മാച്ചാ ടീയിൽ അമിതമായ അലുമിനിയത്തിന്റെ സാന്നിധ്യം; മുന്നറിയിപ്പുമായി ഭക്ഷ്യസുരക്ഷാ അതോറിറ്റി

ഷാൻവൈഷാൻ (Shanwaishan) ബ്രാൻഡിന്റെ മാച്ചാ ടീ (Matcha Tea) ഉൽപ്പന്നത്തിൽ അലുമിനിയത്തിന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ആശങ്കയെത്തുടർന്ന് ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റി (Food Safety and Security Authority) ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

അലുമിനിയം അമിതമായി ശരീരത്തിലെത്തുന്നത് നാഡീവ്യൂഹത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ, അസ്ഥിരോഗങ്ങൾ, കൂടാതെ എ.എൽ.എസ് (ALS), അൽഷിമേഴ്സ് (Alzheimer’s) തുടങ്ങിയ നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാമെന്ന് മുന്നറിയിപ്പിൽ പറയുന്നു.

ഉപഭോക്താക്കൾ ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും കൈവശമുള്ളവർ അത് ഉപേക്ഷിക്കുകയോ വാങ്ങിയ കടയിൽ തിരികെ നൽകുകയോ ചെയ്യണമെന്നും അധികൃതർ നിർദേശിച്ചു.

* ഉൽപ്പന്നത്തിന്റെ വിവരങ്ങൾ :-

* ബ്രാൻഡ് : ഷാൻവൈഷാൻ (Shanwaishan)
* ഉൽപ്പന്നം : മാച്ചാ ടീ (Matcha Tea)
* തൂക്കം : 80 ഗ്രാം
* കാലാവധി (Best Before Date): 12/03/2028
* ഉത്ഭവം : ചൈന (China)

കൂടുതൽ വിവരങ്ങൾക്ക് പൊതുജനങ്ങൾക്ക് തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8 മണി മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെയുള്ള സമയങ്ങളിൽ +356 26025000 എന്ന നമ്പറിലോ, [email protected] എന്ന ഇമെയിൽ വിലാസത്തിലോ ഫുഡ് സേഫ്റ്റി ആൻഡ് സെക്യൂരിറ്റി അതോറിറ്റിയുമായി ബന്ധപ്പെടാവുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button