മാൾട്ടാ വാർത്തകൾ

പുതിയ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള വ്യാജരേഖ പ്രചരിക്കുന്നു; ജാഗ്രതാ നിർദേശവുമായി ടിഎം

പുതിയ ഗതാഗത നിയമങ്ങളെ സംബന്ധിച്ച് ഓൺലൈനിൽ പ്രചരിക്കുന്ന അനൗദ്യോഗിക രേഖയ്ക്കെതിരെ മുന്നറിയിപ്പ് നൽകി ട്രാൻസ്പോർട്ട് മാൾട്ട.

‘ന്യൂ റെഗുലേഷൻസ് – ലൈറ്റ് പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസസ്’ (New Regulations – Light Passenger Transport Services) എന്ന തലക്കെട്ടിൽ പ്രചരിക്കുന്ന രേഖയിൽ തെറ്റായ വിവരങ്ങളാണുള്ളതെന്ന് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ട്രാൻസ്പോർട്ട് മാൾട്ട വ്യക്തമാക്കി.

പ്രത്യേകിച്ച് പാർട്ട്-ടൈം ഡ്രൈവർമാർ’ എന്ന വിഭാഗം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 29 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമഭേദഗതികളിൽ പാർട്ട്-ടൈം ഡ്രൈവർമാരെയോ ആഴ്ചയിൽ 20 മണിക്കൂർ ജോലി പരിധിയെയോ കുറിച്ച് യാതൊരു പരാമർശവും ഇല്ലെന്ന് ട്രാൻസ്പോർട്ട് മാൾട്ട വ്യക്തമാക്കി.

അതിനാൽ, പൊതുജനങ്ങളും ഗതാഗത മേഖലയിലെ എല്ലാ ഓപ്പറേറ്റർമാരും ഇത്തരത്തിലുള്ള അനൗദ്യോഗിക രേഖകളെ ആശ്രയിക്കരുതെന്നും, ട്രാൻസ്പോർട്ട് മാൾട്ട ഔദ്യോഗികമായി പുറത്തിറക്കുന്ന രേഖകളും അറിയിപ്പുകളും മാത്രമേ വിശ്വസിക്കാവൂ എന്നും അധികൃതർ നിർദേശിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button