അന്തർദേശീയം
പസിഫിക്കിൽ യുഎസ് ആക്രമണം; 2 മരണം

വാഷിങ്‌ടൺ ഡിസി : കിഴക്കൻ പസിഫിക് സമുദ്രത്തിൽ മയക്കുമരുന്നുകടത്ത് ആരോപിച്ച് ബോട്ടിനുനേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. കഴിഞ്ഞ സെപ്‌തംബർ മുതൽ ആരംഭിച്ച വ്യോമാക്രമണ പരമ്പരയിൽ ഇതുവരെ കൊല്ലപ്പെട്ടവരുടെ എണ്ണം 207 ആയി.
മയക്കുമരുന്ന് കടത്താൻ ഉപയോഗിക്കുന്ന റൂട്ടിലാണ് ബോട്ട് കണ്ടെത്തിയതെന്നും പിന്നിൽ ഭീകരസംഘടനകളാണെന്നും യുഎസ് സതേൺ കമാൻഡ് അവകാശപ്പെട്ടു. ഈ ബോട്ടിൽ മയക്കുമരുന്ന് ഉണ്ടായിരുന്നു എന്നതിനുള്ള തെളിവുകൾ പുറത്തുവിടാൻ യുഎസ് തയാറായിട്ടില്ല.



