മാൾട്ടാ വാർത്തകൾ

വാലോർ ബ്രാൻഡിന്റെ കൊക്കോ പൗഡറിന് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്

വാലോർ ബ്രാൻഡിന്റെ കൊക്കോ പൗഡറിന് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ് നൽകി ഭക്ഷ്യസുരക്ഷാ അതോറിറ്റി. വാലോർ ബ്രാൻഡിന്റെ “Cocoa Based Powder with Sweeteners” എന്ന ഉൽപ്പന്നത്തിന്റെ ചില ബാച്ചുകളെക്കുറിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റി മുന്നറിയിപ്പ് പുറത്തിറക്കിയത്ത്.. ഈ ഉൽപ്പന്നങ്ങളിൽ മാൾട്ടിറ്റോൾ (Maltitol) എന്ന അഡിറ്റീവ് അടങ്ങിയിരിക്കാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്ത്.

മാൾട്ടിറ്റോൾ സ്വതവേ വിഷാംശമുള്ളതല്ല. എന്നാൽ 25%ൽ താഴെ കൊക്കോ ഉള്ള ഉൽപ്പന്നങ്ങളിൽ ഇത് ഉപയോഗിക്കാൻ അനുമതിയില്ല. ഇത് ശരീരത്തിൽ പൂർണ്ണമായി ദഹിക്കാത്തതിനാൽ ഗുരുതരമായ ദഹനസംബന്ധമായ അസ്വസ്ഥതകൾ (വയറിളക്കം, വയറുവേദന, വയർവീക്കം മുതലായവ) ഉണ്ടാക്കാൻ സാധ്യതയുണ്ട്. കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെയും ഇൻസുലിൻ നിലയുടെയും വർധനവിനും ഇത് കാരണമായേക്കാം.

അതോറിറ്റി ഉപഭോക്താക്കളോട് ഈ ഉൽപ്പന്നം ഉപയോഗിക്കരുതെന്നും വാങ്ങിയ കടയിൽ തിരികെ നൽകുകയോ സുരക്ഷിതമായി ഉപേക്ഷിക്കുകയോ ചെയ്യണമെന്ന് നിർദേശിച്ചിട്ടുണ്ട്.

ഉൽപ്പന്ന വിശദാംശങ്ങൾ :-

* ഉൽപ്പന്നത്തിന്റെ പേര് : Cocoa Based Powder with Sweeteners
* ബ്രാൻഡ്: : Valor
* ഭാരം: : 200 ഗ്രാം

ബാധിത ബാച്ച് നമ്പറുകൾ / ഉപയോഗാവധി (Best Before)

V25128M1 / 11-2026
V25070T1 / 09-2026
V25259T1 / 03-2027
O2603611 / 08-2027
O2605621 / 08-2027

ഈ ബാച്ച് നമ്പറുകളിൽ ഏതെങ്കിലും ഉള്ള ഉൽപ്പന്നം നിങ്ങളുടെ കൈവശമുണ്ടെങ്കിൽ, അത് ഉപയോഗിക്കുന്നത് ഒഴിവാക്കി കടയിൽ തിരിച്ചുനൽകുകയോ സുരക്ഷിതമായി ഉപേക്ഷിക്കുകയോ ചെയ്യുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button