കേരളം

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരു മരണം; രണ്ടുപേരുടെ നില ഗുരുതരം

തൊടുപുഴ : ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം. തമിഴ്നാട് സ്വദേശിനി സ്റ്റെല്ലാ മേരിയാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ ആറുപേരെ തേനിയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തമിഴ്നാട്ടില്‍ നിന്നുള്ള വിനോദസഞ്ചാര സംഘമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. പെരിയകനാലില്‍ വെച്ച് നിയന്ത്രണം വിട്ട മിനി ബസ് താഴ്ചയിലുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു. അപകടസമയത്ത് 18 സ്ത്രീകളും നാല് പുരുഷന്മാരും ആറ് കുട്ടികളും ഉള്‍പ്പെടെ 28 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ മറ്റുള്ളവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button