അന്തർദേശീയം

യുഎസിൽ വി​മാ​നാ​പ​ക​ടം; അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

വാ​ഷിം​ഗ്ട​ൺ ഡിസി : അ​മേ​രി​ക്ക​യി​ലെ ടെ​ക്സാ​സി​ൽ ചെ​റു​വി​മാ​നം ത​ക​ർ​ന്നു വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​ത്രി ടെ​ക്സാ​സി​ലെ വിം​ബ​ർ​ലി​ക്ക് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ അ​മ​റി​ല്ലോ പി​ക്കി​ൾ​ബോ​ൾ ക്ല​ബി​ലെ താ​ര​ങ്ങ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രു ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ പോ​കു​മ്പോ​ഴാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. സെ​സ്ന 421സി ​എ​ന്ന വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഓ​സ്റ്റി​നി​ൽ നി​ന്ന് 40 മൈ​ൽ അ​ക​ലെ​യു​ള്ള വിം​ബ​ർ​ലി​യി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം.

എ​ന്നാ​ൽ ബ്ലാ​ക് ബോ​ക്സ് അ​ട​ക്കം ക​ണ്ടെ​ത്തി​യാ​ലേ അ​പ​ക​ട​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണം സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത​വ​രൂ. സം​ഭ​വ​ത്തി​ൽ ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​നും നാ​ഷ​ണ​ൽ ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സേ​ഫ്റ്റി ബോ​ർ​ഡും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button