ദേശീയം

ലഡാക്കിന് സമീപം സോജിലാ പാസില്‍ വന്‍ ഹിമപാതം; ഏഴ് മരണം

ശ്രീനഗര്‍ : ലഡാക്കിന് സമീപം സോജിലാ പാസില്‍ വന്‍ ഹിമപാതം. ഏഴ് പേര്‍ മരിച്ചു. നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശക്തമായ ഹിമപാതത്തില്‍ നിരവധി വാഹനങ്ങള്‍ മഞ്ഞിനടയിലായി. ശ്രീനഗറില്‍നിന്നും കാര്‍ഗിലിലേക്ക് പോവുകയായിരുന്ന വാഹനങ്ങളാണ് മഞ്ഞിനടിയില്‍പ്പെട്ടത്. ഗണ്ഡര്‍ബാല്‍ പൊലീസും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി.

സോജില പാസിലെ സീറോ പോയിന്റിന് സമീപമാണ് ഹിമപാതമുണ്ടായത്. കനത്ത മഞ്ഞും മോശം കാലാവസ്ഥയും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഹിമപാതത്തെ തുടര്‍ന്ന് ശ്രീനഗര്‍ – ലേ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു.

ദുരിതാശ്വാസ-രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കും സീനിയര്‍ സൂപ്രണ്ട് ഓഫ് പൊലീസിനും നിര്‍ദ്ദേശം നല്‍കിയതായി ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന അറിയിച്ചു. സ്ഥിതിഗതികള്‍ താന്‍ നേരിട്ട് വിലയിരുത്തിയതായും ഗവര്‍ണര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button