അന്തർദേശീയം

യുഎസ് കറൻസി നോട്ടുകളിൽ ഇനി ട്രംപിന്‍റെ ഒപ്പ്

വാഷിങ്ടൺ ഡിസി : യുഎസ് കറൻസി നോട്ടുകളിൽ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ഒപ്പ് പതിപ്പിക്കാൻ യുഎസ് ട്രഷറി. ഒരു സിറ്റിങ് പ്രസിഡന്‍റ് യുഎസ് പണത്തിൽ ഒപ്പിടുന്നത് ചരിത്രത്തിൽ‌ ആദ്യമാണ്. അമേരിക്കൻ സ്വാതന്ത്യത്തിന്‍റെ 250-ാംവാർഷികാഘോഷങ്ങളുടെ ഭാഗമായാണ് നോട്ടുകളുടെ പുനർ രൂപകൽപ്പന.

കഴിഞ്ഞ 165 വർഷമായി യുഎസ് ട്രഷററുടെ ഒപ്പായിരുന്നു നോട്ടുകളിൽ ഉണ്ടായിരുന്നത്. ഇനിമുതൽ ട്രഷററുടെ ഒപ്പിന് പകരം ട്രംപിന്‍റെ ഒപ്പും, ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ ഒപ്പും നോട്ടുകളിൽ ഉണ്ടാകും. .

ട്രംപിന്‍റെ ഒപ്പുള്ള ആദ്യത്തെ 100ഡോളർ ബില്ലുകൾ ഈ ജൂണിൽ അച്ചടിക്കും. വരും മാസങ്ങളിൽ മറ്റ് തുകകളുടെ നോട്ടുകളും പ്രചാരത്തിൽ വരും. നോട്ടുകളുടെ ഡിസൈനുകളിൽ മാറ്റം ഉണ്ടാകില്ല. ട്രംപിന്‍റെ ചിത്രം പതിപ്പിച്ച സ്മാരക സ്വർണനാണയത്തിന് ഫെഡൽ ആർട്സ് പാനൽ അംഗീകാരം നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button