ഇംകാബയിലെ വസതിയിൽ രണ്ടാം ലോക മഹായുദ്ധകാലത്തെ ഗ്രനേഡ് കണ്ടെത്തി

ഇംകാബയിലെ വസതിയിൽ രണ്ടാം ലോകമഹായുദ്ധകാല അവശിഷ്ടമെന്ന് സ്ഥിരീകരിച്ച ഒരു ഗ്രനേഡ് കണ്ടെത്തി. വെള്ളിയാഴ്ച പുലർച്ചെ ട്രിഖിൽ-പറോക്യയിൽ ഗ്രനേഡ് കണ്ടെത്തിയാതായി അധികാരികൾക്ക് റിപ്പോർട്ട് ചെയ്യപ്പെട്ടു. സംഭവസ്ഥലത്തെത്തിയ എക്സ്പ്ലോസീവ് ഓർഡിനൻസ് ഡിസ്പോസൽ (ഇഒഡി) വിദഗ്ധർ ഇത് അസ്ഥിരമാണെന്ന് കണ്ടെത്തി.
ജാഗ്രതാ നടപടിയുടെ ഭാഗമായി സമീപവാസികളെ ഒഴിപ്പിക്കുകയും തുടർന്ന് സ്ഥലത്തുവച്ച് തന്നെ നിയന്ത്രിത രീതിയിൽ ഗ്രനേഡ് നശിപ്പിച്ചു. സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മാൾട്ടയിലെ സായുധ സേന (എഎഫ്എം) ഗ്രനേഡിന്റെ ചിത്രങ്ങളും അതിന്റെ നശീകരണ പ്രക്രിയ വിശദീകരിക്കുന്ന ഒരു വീഡിയോയും പങ്കുവച്ചു.
സിവിൽ പ്രൊട്ടക്ഷൻ വകുപ്പും മാൾട്ട സായുധസേനയിലെ സ്ഫോടകവസ്തു യൂണിറ്റും സ്ഥലത്ത് നിരീക്ഷണം നടത്തി. സംശയാസ്പദമായ പൊട്ടിത്തെറിക്കാത്ത ആയുധങ്ങൾ കണ്ടാൽ വസ്തുവിനെ തൊടുകയോ നീക്കുകയോ ചെയ്യരുത്, ഉടൻ 112-ൽ വിളിക്കുക, വസ്തുവിനെ അസ്വസ്ഥമാക്കാതെ ചിത്രങ്ങൾ എടുക്കാം, സംശയമുണ്ടെങ്കിൽ അതിനെ പൊട്ടിത്തെറിക്കാത്ത ആയുധമായി കണക്കാക്കി മുകളിലെ നിർദ്ദേശങ്ങൾ പാലിക്കുണമെന്ന് എഎഫ്എം പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
https://www.facebook.com/reel/1452407783150540



