അന്തർദേശീയം

വാഷിംഗ്‌ടണിലെ തന്ത്രപ്രധാന കേന്ദ്രത്തിനു സമീപം അജ്ഞാത ഡ്രോൺ

വാ​​​ഷിം​​​ഗ്‌​​​ട​​​ൺ ഡി​​​സി : യു​​​എ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സ​​​ത്തും താ​​​മ​​​സി​​​ക്കു​​​ന്ന വാ​​​ഷിം​​​ഗ്‌​​​ട​​​ണി​​​ലെ ആ​​​ർ​​​മി ബേ​​​സി​​​നു സ​​​മീ​​​പ​​​മു​​​ള്ള ഫോ​​​ർ​​​ട്ട് മ​​​ക്‌​​​നെ​​​യ​​​റി​​​ൽ അ​​​ജ്ഞാ​​​ത ഡ്രോ​​​ണു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ട്.

ക​​​ഴി​​​ഞ്ഞ പ​​​ത്തു ദി​​​വ​​​സ​​​മാ​​​യി രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ ഡ്രോ​​​ണു​​​ക​​​ൾ ക​​​ണ്ട​​​താ​​​യാ​​​ണു അ​​​മേ​​​രി​​​ക്ക​​​ൻ മാ​​​ധ്യ​​​മ​​​മാ​​​യ വാ​​​ഷിം​​​ഗ്ട​​​ൺ പോ​​​സ്റ്റ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. ഡ്രോ​​​ണി​​​ന്‍റെ ഉ​​​റ​​​വി​​​ടം അ​​​ജ്ഞാ​​​ത​​​മാ​​​ണെ​​​ന്നും പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ സം​​​ഘ​​​ർ​​​ഷം രൂ​​​ക്ഷ​​​മാ​​​യി തു​​​ട​​​രു​​​ന്ന​​​തി​​​നി​​​ടെ വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി​​​യി​​​ൽ നി​​​രീ​​​ക്ഷ​​​ണം ശ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ന്ന​​​ത സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് പ​​​ത്രം അ​​​റി​​​യി​​​ച്ചു.

യു​​​എ​​​സ് ഭ​​​ര​​​ണ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ കാ​​​പി​​​റ്റോ​​​ൾ ഹി​​​ല്ലി​​​നും വൈ​​​റ്റ് ഹൗ​​​സി​​​നും സ​​​മീ​​​പ​​​മാ​​​ണ് പ്ര​​​തി​​​രോ​​​ധ ആ​​​സ്ഥാ​​​ന​​​മാ​​​യ പെ​​​ന്‍റ​​​ഗ​​​ണി​​​ലെ മു​​​തി​​​ർ​​​ന്ന ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ താ​​​മ​​​സി​​​ക്കു​​​ന്ന​​​തും പ്ര​​​ശ​​​സ്ത​​​മാ​​​യ നാ​​​ഷ​​​ണ​​​ൽ ഡി​​​ഫ​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി സ്ഥി​​​തി​​​ചെ​​​യ്യു​​​ന്ന​​​തു​​​മാ​​​യ ഫോ​​​ർ​​​ട്ട് മ​​​ക്‌​​​നെ​​​യ​​​ർ.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button