കേരളം

ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചു

തിരുവനന്തപുരം : ഗൾഫ് മേഖലയിലെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവച്ചതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പരീക്ഷ മാർച്ച് 5ന് ആരംഭിക്കാനിരുന്ന എസ്എസ്എൽസി പരീക്ഷയും 5,6,7 തീയതികളിലാരംഭിക്കാനിരുന്ന ഹയർസെക്കണ്ടറി പരീക്ഷയുമാണ് മാറ്റിയത്. പൊതുവിദ്യാഭ്യാസ വകുപ്പ് കുഞ്ഞുങ്ങൾക്കൊപ്പമാണെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.

ഗൾഫിലും കേരളത്തിലുമായി ചില വിദ്യാർഥികൾ പരീക്ഷ സെന്‍ററിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടി പരീക്ഷ എഴുതാൻ കഴിയില്ലെന്ന ആശങ്കയിൽ കഴിയുകയാണെന്ന് മനസിലാക്കുന്നുവെന്നും. പൊതു വിദ്യാഭ്യാസവകുപ്പ് അവര്‍ക്കൊപ്പമുണ്ട്. പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാർഥികള്‍ എത്രയും വേഗം പ്രഥമാധ്യാപകര്‍ വഴി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്നും വാർത്താ സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. അപേക്ഷയുടെ മെറിറ്റ് പരിശോധിച്ച് കുട്ടികള്‍ക്ക് അനുകൂലമായ തീരുമാനം വിദ്യാഭ്യാസ വകുപ്പ് കൈക്കൊള്ളും.

ഇറാനിലെ സ്‌കൂളുകളില്‍ നടത്തിയ ആക്രമണത്തില്‍ നിരവധി കുട്ടികള്‍ കൊല്ലപ്പെട്ടത് ഏറെ സങ്കടകരമാണ്. ഇതില്‍ കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പ് ദുഃഖം രേഖപ്പെടുത്തുന്നുവെന്നും വിദ്യാഭ്യാസമന്ത്രി വി .ശിവന്‍കുട്ടി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button