മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ സമാശ്വാസ ചെക്കുകൾ ഇന്നു മുതൽ വിതരണം ചെയ്തുതുടങ്ങി.
വലേറ്റ : സാമ്പത്തിക പായ്ക്കേജിന്റെ ഭാഗമായി മാൾട്ട ഗവൺമെൻറ് കഴിഞ്ഞ മാസം തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വേണ്ടി പ്രഖ്യാപിച്ച 100 യൂറോയുടെ ചെക്കുകൾ ഇന്നു മുതൽ വിതരണം ആരംഭിച്ചു. അതേസമയം, പെന്‍ഷന്‍കാര്‍ക്കും സാമൂഹിക ആനുകൂല്യത്തില്‍ ജീവിക്കുന്നവര്‍ക്കും 200 യൂറോയുടെ ചെക്കുകളും ലഭിക്കും. 60-140 യൂറോയ്ക്കിടയില് നികുതി റീഫണ്ട് ചെക്കുകളും ലഭിക്കും.
തൊഴിലാളികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പെന്‍ഷന്‍കാര്‍ക്കും ചെക്കുകള്‍ നല്കുന്ന പദ്ധതി ഇന്നു മുതല്‍ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി റോബര്‍ട്ട് അബേലയാണ് പാര്‍ട്ടി റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചത്.
നേരോടെ അറിയാൻ..
നേരത്തേ അറിയാൻ..
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: