മാൾട്ടാ വാർത്തകൾ
146 കിലോഗ്രാം കൊക്കെയിൻ പിടിച്ച കേസിൽ രണ്ടുപേർ റിമാൻഡിൽ
ഫ്രീപോർട്ടിൽ കൊക്കെയിൻ പിടിച്ച കേസിൽ രണ്ടുപേരെ റിമാൻഡിൽ വിട്ടു. 46 കാരനായ ഡാരൻ ഡിമെക്കും 44 കാരനായ റോഡറിക് കാമില്ലേരിയുമാണ് റിമാൻഡിലായത്. 146 കിലോഗ്രാം മയക്കുമരുന്നാണ് ഫ്രീപോർട്ടിൽ നിന്നും പൊലീസ് പിടിച്ചത്. കേസിൽ അറസ്റ്റിലായ നാലുപേരിൽ ഈ ദമ്പതികളും ഉൾപ്പെടുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് തുറമുഖത്ത് നിന്ന് പുറപ്പെടാനൊരുങ്ങിയ ട്രെയിലർ തടഞ്ഞു വാഹനം പരിശോധിച്ചപ്പോഴാണ് ഡ്രൈവറുടെയും യാത്രക്കാരൻ്റെയും സീറ്റിന് പിന്നിൽ ഒളിപ്പിച്ച നിലയിൽ 105 കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. കണ്ടെയ്നറിൽ 41 കിലോ കൊക്കെയ്നും ഉണ്ടായിരുന്നു. ഇക്വഡോറിലെ ഗ്വായാക്വിലിൽ നിന്നാണ് പ്രാദേശിക വിപണിയി ലക്ഷ്യമിട്ട് കൊക്കെയ്ൻ എത്തിയതെന്നും പൊലീസ് പറഞ്ഞു.