അന്തർദേശീയം

ഹോർമുസിൽ 
24 മണിക്കൂറില്‍ 
5 ടാങ്കറുകൾക്ക്‌ തീപിടിച്ചു : ഐആർജിസി

തെഹ്‌റാൻ : ഹോർമുസ്‌ കടലിടുക്കിൽ സ്ഥാപിച്ച കടൽ മൈനുകളിൽ തട്ടി അഞ്ച്‌ എണ്ണടാങ്കറുകൾക്ക്‌ തീപിടിച്ചു. 24 മണിക്കൂറിനിടെയാണ്‌ അഞ്ച്‌ കപ്പലുകൾ അപകടത്തിൽ പെട്ടതെന്ന്‌ ഇറാൻ ഇസ്ലാമിക്‌ റെവല്യൂഷണറി ഗാർഡ്‌ കോർപ്‌സ്‌(ഐആർജിസി) അറിയിച്ചു.

കപ്പലുകളുടെ വിശദാംശങ്ങൾ ഐആർജിസി പുറത്തുവിട്ടിട്ടില്ല. വെള്ളി രാത്രിയും ശനി പുലർച്ചെയുമായാണ്‌ കപ്പലുകൾക്ക് കടൽ മൈനിൽ തട്ടി തീപിടിച്ചത്‌. നിരോധിത പാതയിലൂടെ കടക്കാൻ ശ്രമിച്ച കപ്പലുകളാണ്‌ അപകടത്തിൽ പെട്ടതെന്ന്‌ ഇറാൻ അറിയിച്ചു. അതേസമയം, ഫെബ്രുവരിയിൽ യുഎസും ഇസ്രയേലും ചേർന്ന്‌ ഇറാനെ കടന്നാക്രമിച്ചശേഷം 25 നാവികരെങ്കിലും ഹോർമുസിൽ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button