അന്തർദേശീയം

ഇറ്റാലിയന്‍ കപ്പലിലെ തീപിടിത്തം; 11 യാത്രക്കാരെ കാണാനില്ല

മാൾട്ടയിലെയും നാട്ടിലെയും പ്രധാന വാർത്തകൾ അറിയാൻ,ന്യൂസ് ഗ്രൂപ്പിൽ അംഗമാകാൻ ക്ലിക്ക് ചെയ്യുക:👇 https://chat.whatsapp.com/By7bzLMxbepJEo8bTftLnh ആഥന്‍സ്: മെഡിറ്റനേറിയനിന്‍ കടലില്‍ തീപിടിത്തമുണ്ടായ യാത്രാകപ്പലില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ തീവ്രശ്രമം തുടരുന്നു. കപ്പലിലുണ്ടായിരുന്ന യാത്രക്കാരും ജീവനക്കാരും അടക്കം 277 പേരെ ഗ്രീക്ക് തീരസംരക്ഷണസേന രക്ഷപെടുത്തി. 11 യാത്രക്കാരെ കാണാതായി. ഗ്രീസില്‍ നിന്ന് ഇറ്റലിയിലേക്കു പോവുകയായിരുന്നു യൂറോഫെറി ഒളിന്പിയ എന്ന ഇറ്റാലിയന്‍ കപ്പലാണ് അത്യാഹിതത്തില്‍പ്പെട്ടത്. യാത്രക്കപ്പലായതിനാല്‍ ഗാരിജില്‍ 150 ലേറെ വാഹനങ്ങളുമുണ്ടായിരുന്നു. ഇവയും കത്തിയമര്‍ന്നു. പടിഞ്ഞാറന്‍ ഗ്രീസിലെ വലിയ തുറമുഖമായ ഇഗൗമെനിറ്റ്സയില്‍ നിന്ന് ഇറ്റലിയിലെ ബ്രിന്ദ്സിയിലേക്ക് പോവുകയായിരുന്നു കപ്പല്‍. ബള്‍ഗേറിയ, റുമാനിയ, തുര്‍ക്കി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണു യാത്രക്കാരിലേറെയും. ▂▂▂▂▂▂▂▂▂▂▂▂▂▂ *🇮🇳യുവധാര ന്യൂസ്‌🇮🇳* ♦️♦️♦️♦️♦️♦️♦️♦️♦️ *🧍‍♀️ 🧍സാമൂഹികഅകലം പാലിക്കൂ* *കൊറോണ വൈറസിനെ* *പ്രതിരോധിക്കൂ* *🇮🇳യുവധാര ന്യൂസ്‌🇮🇳* *ൽ പരസ്യം ചെയ്യാൻ വിളിക്കുക* *+356 77938389* *+356 79360949*

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button