മാൾട്ടാ വാർത്തകൾ

മാൾട്ടയിൽ മഴയ്ക്ക് താൽക്കാലിക ശമനം .ഓറഞ്ച് അലർട്ട് ഇന്നും തുടരും .

വലേറ്റ : ഹീലിയോസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായ കനത്ത മഴയ്ക്ക് ശമനം.ചുഴലിക്കാറ്റ് ഇപ്പോൾ . വടക്കുപടിഞ്ഞാറൻ ലിബിയയിലേക്ക് നീങ്ങുന്നുണ്ടെങ്കിലും ഓറഞ്ച് മുന്നറിയിപ്പ് തുടരുകയാണ്.

മഴയിൽ മാൾട്ടയിൽ കനത്ത നാശനഷ്ടം സംഭവിച്ചു. ആൽഫാർ റോഡിൽ ഇപ്പോഴും ഗതാഗതം പൂർണ്ണ തോതിൽ പുനരാരംഭിച്ചിട്ടില്ല.
പല സ്ഥലത്തും വൈദ്യുതി വിതരണം താറുമാറായി.
മാൾട്ട എയർപോർട്ടിൽ വിഐപി ലോഞ്ചിൽ ഫാൾസ് സീലിംഗ് തകർന്നു വീണത് മൂലം ഒരാൾക്ക് പരിക്കേറ്റു. മിസ്ര ബേയിൽ ഒരു ബോട്ട് തകർന്നു . ഗോസോയിൽ നിരവധി കെട്ടിടങ്ങൾ തകർന്നു വീണു. ഗവൺമെന്റിന്റെ അത്യാഹിത വിഭാഗത്തിൽ വിളിച്ചിട്ട് കിട്ടുന്നില്ല എന്ന് നിരവധി പരാതികൾ ഉയർന്നു.

സാൻഞ്ചുവാനിലും, എംസീഡയിലും , പിയേറ്റയിലും അറിയിച്ചതിനെ തുടർന്ന് യുവധാരയുടെ സന്നദ്ധ പ്രവർത്തകർ എത്തി താമസക്കാരെ മാറ്റിപ്പാർപ്പിച്ചു.

ശക്തമായ കാറ്റ് പടിഞ്ഞാറ് ദിശയിൽ നിന്ന് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങുന്നതിനാൽ വൈകുന്നേരത്തോടെ വീണ്ടും കാറ്റ് വീശുമെന്ന് പ്രതീക്ഷിക്കുന്നു. ആയതിനാൽ ശക്തമായ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് ഉച്ചയ്ക്കുശേഷം സാധ്യത ഉണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ആയതിനാൽ എല്ലാവരും വീട്ടിൽ തന്നെ തുടർരണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ഏതു സമയത്തും ആവശ്യത്തിന് യുവധാര മാൾട്ടയുടെ 24 മണിക്കൂർ ഹെൽപ്പ് ലൈൻ ആരംഭിച്ചിട്ടുണ്ട്.
+356 7793 8389,
+356 7714 0996,
+356 77793649
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button