ബിഗ് ടിക്കറ്റില്‍ ഇത്തവണയും ഭാഗ്യം മലയാളിക്ക്

അബുദാബി : ബിഗ് ടിക്കറ്റിന്റെ മെയ് മാസത്തിലെ അവസാന വീക്കിലി ഇ-ഡ്രോയില്‍ ഇത്തവണയും മലയാളിക്ക് ഭാഗ്യം. 100,000 ദിര്‍ഹം സമ്മാനം നാല് പേര്‍ ചേര്‍ന്ന് പങ്കിട്ടു. ബഹ്‌റൈനില്‍ താമസിക്കുന്ന സെയില്‍സ്മാനായ അനസ് വാഴയിലാണ് സമ്മാനര്‍ഹരില്‍ ഒരാള്‍. പത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നു വര്‍ഷമായി അനസ് ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നു.
സമ്മാനത്തുക തുല്യമായി വീതിക്കാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. ഈ ആഴ്ച്ചയിലെ രണ്ടാമത്തെ വിജയി ചെന്നൈയില്‍ നിന്നുള്ള ജയ്ഗണേഷ് മോഹന്‍ ആണ്. ദുബായിലാണ് കഴിഞ്ഞ പത്തു വര്‍ഷമായി അദ്ദേഹം താമസിക്കുന്നത്. സഹപ്രവര്‍ത്തകരായ 11 പേര്‍ക്കൊപ്പമാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുന്നത്. മുംബൈയില്‍ നിന്നുള്ള തേജല്‍ പട്‌നിയാണ് മറ്റൊരു വിജയി. കഴിഞ്ഞ 49 വര്‍ഷമായി അദ്ദേഹം കുടുംബത്തോടൊപ്പം ദുബായില്‍ താമസിക്കുകയാണ്. ബംഗളൂരുവിലുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനീയറായ പാണ്ഡ്യന്‍ ആണ് നാലാമത്തെ വിജയി. നാല് വര്‍ഷം മുന്‍പുവരെ അദ്ദേഹം ദുബായിലായിരുന്നു താമസം. തനിച്ചാണ് അദ്ദേഹം ടിക്കറ്റുകള്‍ വാങ്ങുന്നത്.
ജൂണില്‍ വലിയ സമ്മാനങ്ങളാണ് ബിഗ് ടിക്കറ്റ് നല്‍കുന്നത്. ഒരു ഭാഗ്യശാലിക്ക് 25 മില്യണ്‍ ദിര്‍ഹം നേടാം. ജൂലൈ മൂന്നിനാണ് ഡ്രോ. അഞ്ച് പേര്‍ക്ക് 1 മില്യണ്‍ ദിര്‍ഹം വീതം സമാശ്വാസ സമ്മാനം ലഭിക്കും. വീക്കിലി ഡ്രോകളും നടക്കും. നാലു പേര്‍ക്ക് ഓരോ ആഴ്ച്ചയും 25000 ദിര്‍ഹം വീതം നേടാം. ജൂണില്‍ ബിഗ് ടിക്കറ്റ് എടുത്തവര്‍ക്ക് ദി ബിഗ് സ്പിന്‍ മത്സരത്തില്‍ പങ്കെടുക്കാം. ജൂലൈ മൂന്നിന് ഇതില്‍ മൂന്നു പേരെ തെരഞ്ഞെടുക്കും. ഇവര്‍ക്ക് ഓഗസ്റ്റ് മൂന്നിന് ഗെയിം കളിക്കാം. ഓരോരുത്തര്‍ക്കും 1 മില്യണ്‍ ദിര്‍ഹം വരെ നേടാനുള്ള അവസരമുണ്ട്. ഡ്രീം കാര്‍ പ്രൊമോഷനും തുടരും. രണ്ട് വാഹനങ്ങളാണ് നേടാനാകുക. ജൂലൈ മൂന്നിനുള്ള ഡ്രോയില്‍ ബി.എം.ഡബ്ല്യു എക്‌സ്6, ഓഗസ്റ്റില്‍ മസെരാറ്റി ഗ്രെക്കാലെ എന്നിവയാണ് അവ.



