മാൾട്ടാ വാർത്തകൾ

മലയാളിയെ ആക്രമിച്ച സംഭവത്തിൽ പ്രതികൾ അറസ്റ്റിൽ.

    വലേറ്റ : മലയാളിയെ ചുറ്റിക വച്ച് ബോംബിയിൽ ആക്രമിച്ച സംഭവത്തിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.സോമാലിയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരായ മുഹമ്മദ് അഫി (25),അബ്ദുൽ കബീർ ( 40 ) എന്നിവരെയാണ് അറസ്റ്റ് ചെയ്തു മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയത്.
    സിസിടിവിയിൽ നിന്നുള്ള ദൃശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്.സംഭവത്തെ തുടർന്ന് മാൾട്ടയിലെ ഇന്ത്യൻ സമൂഹത്തിൽ നിന്ന് വൻ പ്രതിഷേധം ഉയരുകയും അവർ വലേറ്റയിൽ ഒത്തുകൂടി വായ് മൂടിക്കെട്ടി പ്രതിക്ഷേധം സംഘടിപ്പിക്കുകയും ചെയ്തത് ശ്രദ്ധയിൽപ്പെട്ടതിനാൽ മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടുകയും പോലീസ് അന്വേഷണം ത്വരിത ഗതിയിൽ ആക്കി . അതിവേഗം നടപടിയിലേക്ക് കടന്നു.
    കോടതിയിൽ ഹാജരാക്കിയ ഇരു പ്രതികളും കുറ്റം നിഷേധിച്ചു.പ്രതികളെ അന്വേഷണത്തിന് വേണ്ടി കോടതി റിമാൻഡിൽ വിട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button