കേരളംസ്പോർട്സ്

ചരിത്രമെഴുതി ഗോകുലം; ഐ-ലീഗില്‍ തുടര്‍ച്ചയായ രണ്ടാം കിരീടം.

കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ വീണ്ടും തങ്ങളുടെ പേരെഴുതിച്ചേര്‍ത്ത് കേരളത്തിന്റെ സ്വന്തം ഗോകുലം കേരള എഫ്.സി. ശനിയാഴ്ച നടന്ന നിര്‍ണായക അവസാന മത്സരത്തില്‍ മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്ത് ഗോകുലം തുടര്‍ച്ചയായ രണ്ടാം തവണയും ഐലീഗ് കിരീടം കേരളത്തിലെത്തിച്ചിരിക്കുകയാണ്. നേരത്തെ 2020-21 സീസണിലും കിരീടം നേടിയ ഗോകുലം ഐ ലീഗ് കിരീടം നേടുന്ന ആദ്യ കേരള ഫുട്‌ബോള്‍ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കിയത്.

 

18 കളികളില്‍ നിന്ന് 13 വിജയങ്ങളോടെ 43 പോയന്റ് നേടിയാണ് ഗോകുലം ഐ ലീഗ് കിരീടത്തില്‍ തുടച്ചയായ രണ്ടാം തവണയും മുത്തമിടുന്നത്. ദേശീയ ഫുട്‌ബോള്‍ ലീഗ് 2007 -ല്‍ ഐ ലീഗായി രൂപാന്തരം പ്രാപിച്ച ശേഷം കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന റെക്കോഡും ഗോകുലത്തിന് സ്വന്തമായി.

റിഷാദ്, എമില്‍ ബെന്നി എന്നിവരാണ് ഗോകുലത്തിനായി ഗോളുകള്‍ നേടിയത്. അസ്ഹറുദ്ദീന്‍ മാല്ലിക്കിന്റെ വകയായിരുന്നു മുഹമ്മദന്‍ എസ്.സിയുടെ ഏക ഗോൾ .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button