കേരളം

സെൻസെസ് 2027 : ജൂൺ 16 മുതൽ സ്വന്തമായി വിവരങ്ങൾ രേഖപ്പെടുത്താം

തിരുവനന്തപുരം : സെൻസെസ് 2027ന്റെ ഭാ​ഗമായി പൊതുജനങ്ങൾക്ക് വിവരങ്ങൾ ഓൺലൈനിൽ സ്വയം രേഖപ്പെടുത്താൻ (സെൽഫ് എന്യുമറേഷൻ) അവസരം. ജൂൺ 16 മുതൽ 30 വരെ ഇത്തരത്തിൽ വിവരങ്ങൾ ഓൺലൈനായി രേഖപ്പെടുത്താം. സെൻസെസ് ഉദ്യോ​ഗസ്ഥർ വീടുകളിൽ എത്തുന്നതിനു മുൻപ് വ്യക്തികൾക്ക് തങ്ങളുടെ കുടുംബത്തിലെ വിവരങ്ങൾ ഇത്തരത്തിൽ രേഖപ്പെടുത്താനാണ് അവസരം.

ഓൺലൈൻ പോർട്ടൽ വഴി സമർപ്പിക്കാനുള്ള സംവിധാനമാണ് സെൽഫ് എന്യുമറേഷൻ. 15- 20 മിനിറ്റിനുള്ളിൽ ഈ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

രജിസ്ട്രേഷൻ ഇങ്ങനെ

* se.census.gov.in എന്ന പോർട്ടൽ സന്ദർശിച്ച് സംസ്ഥാനം തിരഞ്ഞെടുക്കുക. കുടുംബനാഥന്റെ പേരും മൊബൈൽ നമ്പരും നൽകി രജിസ്റ്റർ ചെയ്യുക.

* ഒരു കുടുംബത്തിന് ഒരു മൊബൈൽ നമ്പർ മാത്രമേ ഉപയോ​ഗിക്കാൻ പാടുള്ളു. ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത് ഒടിപി വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക.

* ഒരിക്കൽ തിരഞ്ഞെടുത്ത ഭാഷ പിന്നീട് മാറ്റാൻ പറ്റില്ല. പോർട്ടലിലെ മാപ്പിൽ വീടിന്റെ കൃത്യമായ സ്ഥാനം റെഡ് മാർക്കർ ഉപയോ​ഗിച്ച് അടയാളപ്പെടുത്തുക.

* സെൻസെസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകി വിവരങ്ങൾ പരിശോധിച്ച ശേഷം ഫൈനൽ സബ്മിറ്റ് നൽകുക. വിവരങ്ങൾ വിജയകരമായി നൽകിയാൽ ‘എച്ച്’ എന്നു തുടങ്ങുന്ന 11 അക്ക സെൽഫ് എന്യുമറേഷൻ ഐഡി (എസ്ഇഐഡി) ലഭിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button