മാൾട്ടാ വാർത്തകൾ

ട്രാഫിക് പിഴകൾ സംബന്ധിച്ച തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ട്രാൻസ്പോർട്ട് മാൾട്ട

ട്രാഫിക് പിഴകൾ സംബന്ധിച്ച തട്ടിപ്പ് സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പ് നൽകി ട്രാൻസ്പോർട്ട് മാൾട്ട. ട്രാഫിക് പിഴ അടയ്ക്കാത്തതായി ആരോപിച്ച് പ്രചരിപ്പിക്കുന്ന തട്ടിപ്പ് സന്ദേശത്തെക്കുറിച്ചാണ് ട്രാൻസ്പോർട്ട് മാൾട്ട പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയത്ത്. സന്ദേശം അവഗണിക്കാനും അതിലുള്ള ലിങ്കുകൾ തുറക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

പേഴ്സണൽ ലൈസൻസിൽ അടയ്ക്കാത്ത പിഴകളുണ്ടെന്നും പിഴ അടയ്ക്കാതെ 15 ദിവസം കഴിഞ്ഞാൽ കോടതി പിഴ ചുമത്തുമെന്നും പേഴ്സണൽ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം സ്വയമേവ പിൻവലിക്കുമെന്നും സന്ദേശങ്ങൾ അവകാശപ്പെടുന്നു.

ബന്ധപ്പെട്ട അധികാരികൾ വിഷയം അന്വേഷിക്കുകയാണെന്ന് ട്രാൻസ്പോർട്ട് മാൾട്ട സ്ഥിരീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button