അന്തർദേശീയം

ഇന്തോനേഷ്യയിൽ മൂന്നാമത്തും റിക്ടർ സ്കെയിലിൽ 6.0 തീവ്രതയിൽ ഭൂചലനം

ജക്കാർത്ത : മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇന്തോനേഷ്യയിൽ വീണ്ടും ഭൂചലനം. ശനിയാഴ്ച രാത്രിയാണ് റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ മൂന്നാമത്തെ ഭൂചലനം ഉണ്ടായത്. നാഷണൽ സെന്റർ ഫോർ സീസ്മോളജിയുടെ റിപ്പോർട്ട് പ്രകാരം, ഇന്ത്യൻ സമയം ശനിയാഴ്ച രാത്രി 9:55-നായിരുന്നു ഭൂചലനം.

ഇൻഡൊനീഷ്യയിലെ ഫ്ലോറസ് ദ്വീപിൽ ശനിയാഴ്ച പുലർച്ചെയാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂചലനം ഉണ്ടാകുന്നത്. ഈ ഭൂചലനത്തിൽ 38 പേർക്ക് ജീവൻ നഷ്ടമായിരുന്നു. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഇതിനിടെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 6.5 തീവ്രതയുള്ള മറ്റൊരു ഭൂചലനവും റിപ്പോർട്ട് ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button