അന്തർദേശീയം

അമേരിക്കയിലെ സ്‌കൂളിൽ വെടിവെയ്പ്പ്; 18 കുട്ടികളും മൂന്നു ജീവനക്കാരും കൊല്ലപ്പെട്ടു


ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്‌സാസിലെ പ്രൈമറി സ്‌കൂളിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊലപ്പെട്ടു. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ ദൂരെ ഉവാൾഡെയിലെ റോബ് പ്രൈമറി സ്‌കൂളിലാണ് ചൊവ്വാഴ്ച വെടിവെപ്പ് ഉണ്ടായത്. സാൽവഡോർ റാമോസ് എന്ന 18 വയസ്സുകാരനാണ് പ്രതിയെന്ന് ടെക്സാസ് ഗവർണർ ഗ്രെഗ് ആബട്ട് പറഞ്ഞു.ചൊവ്വാഴ്ച ഉച്ചയോടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് ലോക്കൽ പൊലീസ് പറഞ്ഞു. പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയെ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയതെന്ന് കരുതുന്നുതായും ഗവർണ്ണർ പറഞ്ഞു.
സ്‌കൂളിലെ രണ്ട്, മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വെടിയേറ്റത്. 13 കുട്ടികളെ ചികിത്സയ്ക്കായി ഉവാൾഡെ മെമ്മോറിയൽ ഹോസ്പിറ്റലിലേക്ക് മാറ്റിയതായും ഗവർണ്ണർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button