വമ്പന്‍ ഓഫറുമായി സൗദിയ; പകുതി ടിക്കറ്റ് തുകയില്‍ യാത്ര ചെയ്യാം

റിയാദ് : സൗദിയില്‍ നിന്ന് വിവിധ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള യാത്രകള്‍ക്കായി ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ദേശീയ വിമാനക്കമ്പനിയായ സൗദിയ. ഗസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് ടിക്കറ്റുകള്‍ക്ക് 50 ശതമാനം വരെയാണ് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് 20 മുതല്‍ സെപ്റ്റംബര്‍ 3 വരെ ഈ പ്രത്യേക നിരക്കില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സെപ്റ്റംബര്‍ 1 നും ഡിസംബര്‍ 10നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. വണ്‍-വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് ഈ ഇളവ് ബാധകമാണ്. കൂടാതെ, അല്‍ഫുര്‍സാന്‍ ലോയല്‍റ്റി പ്രോഗ്രാം അംഗങ്ങള്‍ക്ക് ഈ കാലയളവില്‍ ബുക്കിങ് നടത്തുമ്പോള്‍ 100 ശതമാനം ബോണസ് ടയര്‍ ക്രെഡിറ്റും ലഭിക്കും.
ഈ യാത്രാ ഓഫറിനൊപ്പം സൗദിയിലൂടെയുള്ള യാത്രാനുഭവം കൂടുതല്‍ എളുപ്പമാക്കുന്ന സൗകര്യങ്ങളും എയര്‍ലൈന്‍സ് ഒരുക്കുന്നുണ്ട്. ജിദ്ദ വിമാനത്താവളത്തെ പ്രധാന ഹബ്ബാക്കി മാറ്റുന്നതിന്റെ ഭാഗമായി ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കായി പ്രത്യേക പദ്ധതികളുണ്ട്. 96 മണിക്കൂര്‍ വരെ സൗജന്യമായി രാജ്യത്ത് തങ്ങാന്‍ അനുവദിക്കുന്ന ട്രാന്‍സിറ്റ് വിസ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഉംറ നിര്‍വഹിക്കാനും വിനോദ കേന്ദ്രങ്ങള്‍ സന്ദള്‍ശിക്കാനും സാധിക്കും.



