അന്തർദേശീയം
ഇടിച്ചുതകർക്കുമെന്ന ട്രംപിന്റെ ഭീഷണി; കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രക്ഷോഭകർ

വാഷിങ്‌ടൺ ഡിസി : വാഷിംഗ്ടണിലെ കലാകേന്ദ്രമായ കെന്നഡി സെന്റർ ഇടിച്ചുതകർക്കുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിക്കെതിരെ കെന്നഡി സെന്ററിന് ചുറ്റും മനുഷ്യച്ചങ്ങല തീർത്ത് പ്രക്ഷോഭകർ. പ്രസിഡന്റ് ജോൺ എഫ് കെന്നഡിയുടെ സ്‌മരണയ്‌ക്കായി 1971-ൽ ആരംഭിച്ച കെന്നഡി സെന്ററിന്റെ നിയന്ത്രണം കഴിഞ്ഞവർഷമാണ് ട്രംപ് ഏറ്റെടുത്തത്.
പിന്നാലെ കെട്ടിടത്തിന് മുന്നിൽ ട്രംപ്- – കെന്നഡി സെന്റർ എന്ന് ബോർഡ് വച്ചു. എന്നാൽ കോടതി ഉത്തരവിനെ തുടർന്ന് പിന്നീട് ഈ ബോർഡ് എടുത്തുമാറ്റി. ഇതോടെ കെട്ടിടം താൽക്കാലികമായി അടച്ചിട്ടു. കെട്ടിടം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകൾ പ്രതിഷേധവുമായി രംഗത്തെത്തി.



