മാൾട്ടാ വാർത്തകൾ

സെന്റ് ജൂലിയൻസിൽ വെടിവെപ്പ്; പോലീസുകാരന് വെടിയേറ്റു

സെന്റ് ജൂലിയൻസിൽ നടന്ന സംഘർഷഭരിതമായ വെടിവെപ്പിനിടെ ഒരു പോലീസുകാരന് വെടിയേറ്റതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികൾ റിപ്പോർട്ട് ചെയ്തു. നിർമ്മാണ തൊഴിലാളികൾ ജോലി ചെയ്തുകൊണ്ടിരുന്ന സ്ഥലത്തിന് താഴെയായി ഒരാൾ തീയിട്ടതിനെത്തുടർന്നാണ് അക്രമസംഭവങ്ങളുടെ തുടക്കം.

ഇന്ന് രാവിലെ സെന്റ് ജൂലിയൻസിലെ നിർമ്മാണ സ്ഥലത്ത് (Triq Joseph Carbone) രണ്ടുപേർ എത്തുകയും, അതിലൊരാൾ ക്രെയ്ൻ ബാസ്കറ്റിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്ക് താഴെയായി തീയിടുകയുമായിരുന്നു. തീയിട്ട ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ചയാളെ പോലീസ് ഉടൻ തന്നെ കസ്റ്റഡിയിലെടുത്തു. തീപിടുത്തത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ പോലീസുകാർക്ക് നേരെ സ്ഥലത്തുണ്ടായിരുന്ന അക്രമിയായ രണ്ടാമൻ വെടിയുതിർത്തു. ഇതിൽ ഒരു പോലീസുകാരന് മുഖത്തും കഴുത്തിലും വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റു. മറ്റൊരു പോലീസുകാരന് ചെറിയ രീതിയിൽ പരുക്കേറ്റു. കെട്ടിടത്തിനുള്ളിൽ ഒളിച്ച പ്രതി പോലീസുമായി രണ്ടു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവിൽ ഉച്ചയോടെ പോലീസിന് മുന്നിൽ കീഴടങ്ങി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button