അന്തർദേശീയം
കോംഗോയില്‍ വീണ്ടും പുതിയ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു; 65 മരണം

കിന്‍ഷാസ : കോംഗോയില്‍ വീണ്ടും പുതിയ എബോള വൈറസ് ബാധ സ്ഥിരീകരിച്ചു. 65 മരണങ്ങളാണ് ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തത്. 246 പേര്‍ക്ക് രോഗം ബാധിച്ചിട്ടുള്ളതായി ആഫ്രിക്ക സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കി. മോങ്വാലു, റുവാമ്പാറ മേഖലകളിലാണ് പ്രധാനമായും മരണങ്ങളും പുതിയ എബോള കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.



