മാൾട്ടാ വാർത്തകൾ

നികുതി റീഫണ്ടിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ; മുന്നറിയിപ്പുമായി എംടിസിഎ

ഔദ്യോഗിക വെബ്‌സൈറ്റിനെ അനുകരിച്ചുള്ള വ്യാജ വെബ്‌സൈറ്റുകൾ പ്രചരിക്കുന്നതായി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി മാൾട്ട ടാക്സ് ആൻഡ് കസ്റ്റംസ് അഡ്മിനിസ്ട്രേഷൻ (MTCA).

[suspicious link removed], https://mtca.lat/mt തുടങ്ങിയ വെബ്‌സൈറ്റുകളിൽ നിന്ന് ടാക്സ് റീഫണ്ടുമായി ബന്ധപ്പെട്ട വ്യാജ അറിയിപ്പുകൾ ലഭിക്കുന്നതായി നിരവധി ആളുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് https://mtca.gov.mt മാത്രമാണെന്ന് എംടിസിഎ അറിയിച്ചു.

അനൗദ്യോഗിക വെബ്‌സൈറ്റുകളിൽ വ്യക്തിഗത വിവരങ്ങളോ ബാങ്ക് അടക്കമുള്ള സാമ്പത്തിക വിവരങ്ങളോ നൽകരുതെന്നും, ഓൺലൈൻ ഇടപാടുകൾ നടത്തുന്നതിന് മുൻപ് അത് എംടിസിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് തന്നെയാണെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

ലോക്കൽ എൻഫോഴ്സ്മെന്റ് സിസ്റ്റം ഏജൻസി (LESA), മാൾട്ട ഫിനാൻഷ്യൽ സർവീസസ് അതോറിറ്റി (MFSA) എന്നിവ നൽകിയ മുന്നറിയിപ്പുകൾക്ക് പിന്നാലെയാണ് തട്ടിപ്പ് സന്ദേശങ്ങൾക്കും വ്യാജ വെബ്‌സൈറ്റുകൾക്കുമെതിരെ എംടിസിഎയും രംഗത്തെത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button