ദേശീയം

ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയം; തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 7 തൊഴിലാളികൾ മരിച്ചു

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ മിന്നൽ പ്രളയത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ നിർമാണത്തിലിരുന്ന തുരങ്കത്തിൽ കുടുങ്ങി‍യ 7 തൊഴിലാളികൾ മരിച്ചു. 15 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തുരങ്കത്തിൽ ആകെ കുടുങ്ങിയ 22 തൊഴിലാളികളായിരുന്നു ഉണ്ടാ‍യിരുന്നത്.

ചമോലി ജില്ലയിലെ പീപൽക്കോട്ടിയിൽ തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്‍റ് കോർപറേഷന്‍റെ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ തുരങ്കത്തിലാണ് അപകടമുണ്ടായത്. തുരങ്കത്തിന്റെ പ്രവേശന കവാടത്തിൽ നിന്നും 1.5 കിലോമീറ്റർ ഉള്ളിലാണ് അവശിഷ്ടങ്ങൾ വന്ന് നിറഞ്ഞത്.

വ്യാഴാഴ്ച രാത്രി ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മിന്നൽ പ്രളയത്തിന് പിന്നാലെ വലിയതോതിൽ മണ്ണും വെള്ളവും തുരങ്കത്തിനുള്ളിലേക്ക് ഇരച്ചെത്തുകയായിരുന്നു. അപകടത്തിന് പിന്നെലെ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 7 പേർ മരിക്കുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button