മാൾട്ടാ വാർത്തകൾ

ഗതാഗത നിയമലംഘനങ്ങളുടെ പേരിൽ വ്യാജ സന്ദേശങ്ങൾ; മുന്നറിയിപ്പുമായി എൽഇഎസ്എ

ട്രാഫിക് നിയമലംഘനങ്ങൾ, പിഴകൾ, മറ്റ് വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് സന്ദേശങ്ങൾ വീണ്ടും വ്യാപകമായി പ്രചരിക്കുന്നതായി ലോക്കൽ എൻഫോഴ്സ്മെന്റ് സിസ്റ്റം ഏജൻസി (LESA) മുന്നറിയിപ്പ് നൽകി.

വാഹനത്തിന്മേൽ അടയ്ക്കാത്ത ട്രാഫിക് പിഴയുണ്ടെന്നും, ലംഘനത്തെക്കുറിച്ചും പണമടയ്ക്കൽ വിവരങ്ങളെക്കുറിച്ചും പരിശോധിക്കാൻ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് നിലവിൽ പ്രചരിക്കുന്ന ഒരു സന്ദേശത്തിൽ പറയുന്നത്.

“നിങ്ങളുടെ വാഹനത്തിന്മേൽ അടയ്ക്കാനുള്ള ഒരു ട്രാഫിക് പിഴ രേഖപ്പെടുത്തിയിട്ടുണ്ട്. ലംഘനത്തിന്റെയും പണമടയ്ക്കലിന്റെയും വിവരങ്ങൾ ദയവായി പരിശോധിക്കുക” എന്ന സന്ദേശത്തോടൊപ്പം ഒരു ഷോർട്ട് ലിങ്കും അടങ്ങിയിട്ടുണ്ട്.

ഈ തട്ടിപ്പ് സന്ദേശം ലഭിച്ച് ലിങ്കിൽ പ്രവേശിച്ചവർ, എൽഇഎസ്എ പോർട്ടലിന് സമാനമായ വെബ്‌സൈറ്റിലേക്കാണ് എത്തിച്ചേർന്നതെന്നും എന്നാൽ ഈ സന്ദേശം ഏജൻസി അയച്ചതല്ലെന്ന് വ്യക്തമാക്കിയ എൽഇഎസ്എ, ലിങ്കിൽ ക്ലിക്ക് ചെയ്യരുതെന്നും വ്യക്തിഗത വിവരങ്ങളോ ബാങ്ക് വിവരങ്ങളോ നൽകരുതെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ഏജൻസിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് les.gov.mt മാത്രമാണെന്നും എൽഇഎസ്എ പൊതുജനങ്ങളെ ഓർമ്മിപ്പിച്ചു.

ഇത്തരത്തിലുള്ളതോ സമാനമായതോ ആയ സന്ദേശങ്ങൾ ലഭിക്കുന്നവർ അത് ഉടൻ തന്നെ ഡിലീറ്റ് ചെയ്യണമെന്നും ലിങ്കുമായി മുന്നോട്ട് പോകരുതെന്നും നിർദ്ദേശമുണ്ട്. മറ്റുള്ളവർ തട്ടിപ്പിനിരയാകുന്നത് തടയാൻ ഈ മുന്നറിയിപ്പ് കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പങ്കുവെക്കാൻ എൽഇഎസ്എ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button