ഹാൾ ഫറൂഗ് പുൽക്കാട്ടിൽ വൻ തീപിടിത്തം

ലുവയിലെ ഹാൽ ഫറൂഗിലെ (Ħal Farruġ) പുൽക്കാട് തീപിടിച്ചു. തീ നിയന്ത്രണവിധേയമാക്കാൻ മുപ്പതോളം അഗ്നിശമന സേനാംഗങ്ങളെ വിന്യസിച്ചതായി സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് (CPD) അറിയിച്ചു.
തീ അണയ്ക്കുന്നതിനായി ഫയർ പമ്പുകളും വാട്ടർ കാരിയറുകളും ഉൾപ്പെടെ 12 ഫയർ എഞ്ചിനുകളാണ് വകുപ്പ് സംഭവസ്ഥലത്തേക്ക് അയച്ചത്. നിലവിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല. മുൻകരുതൽ നടപടിയുടെ ഭാഗമായി, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന അഗ്നിശമന സേനാംഗങ്ങളുടെ ആരോഗ്യനില സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റിന്റെ ഇൻ-ഹൗസ് നഴ്സിംഗ് ടീമും മാറ്റർ ഡെയ് ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള മെഡിക്കൽ സംഘവും നിരന്തരമായി നിരീക്ഷിക്കുന്നുണ്ട്.
മാൾട്ട ഇന്റർനാഷണൽ എയർപോർട്ട് ഫയർ സെക്ഷൻ, എമർജൻസി ഫയർ ആൻഡ് റെസ്ക്യൂ യൂണിറ്റ് (EFRU), സെന്റ് ജോൺ ആംബുലൻസ് ആൻഡ് റെസ്ക്യൂ മാൾട്ട, സിവിൽ പ്രൊട്ടക്ഷൻ വോളന്റിയർമാർ, ഡിറ്റൻഷൻ സർവീസസ്, പോലീസ്, ട്രാൻസ്പോർട്ട് മാൾട്ട എന്നിവയുൾപ്പെടെ നിരവധി ഏജൻസികൾ സംഭവസ്ഥലത്ത് സഹായവുമായി രംഗത്തുണ്ട്. രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുകയും പിന്തുണ നൽകുകയും ചെയ്ത എല്ലാ സംഘടനകൾക്കും സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്മെന്റ് നന്ദി അറിയിച്ചു.



