മാധ്യമ വിലക്ക് : ട്രംപിന്റെ പരിപാടികൾ ബഹിഷ്കരിച്ച് പ്രമുഖ ചാനലുകൾ

വാഷിങ്ടൺ ഡിസി : വ്യാജ വാർത്തകൾ നൽകുന്നുവെന്ന് ആരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപിന്റെ നടപടിയിൽ പ്രതിഷേധിച്ച് അമേരിക്കയിലെ അഞ്ച് പ്രധാന ടിവി നെറ്റ്വർക്കുകൾ പ്രസിഡന്റിന്റെ പരിപാടികൾ കവറേജ് ചെയ്യുന്നത് നിർത്തി.
സിഎൻഎൻ, എബിസി ന്യൂസ്, സിബിഎസ് ന്യൂസ്, ഫോക്സ് ന്യൂസ്, എൻബിസി ന്യൂസ് എന്നീ അഞ്ച് പ്രധാന നെറ്റ്വർക്കുകൾ സംയുക്തമായി കവറേജ് നിർത്തിയതായി പ്രഖ്യാപിച്ചു.
നേരത്തെ, തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ നല്‍കുന്നുവെന്നാരോപിച്ച് സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ പ്രമുഖ മാധ്യമ സ്ഥാപനങ്ങള്‍ക്ക് വൈറ്റ് ഹൗസില്‍ ട്രംപ് വിലക്കേര്‍പ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന പുതിയ ഉത്തരവ് ട്രംപ് പ്രഖ്യാപിച്ചത്.
അമേരിക്കൻ പ്രസിഡന്റിന്റെ പരിപാടികൾ ചിത്രീകരിച്ച് അതിന്റെ ദൃശ്യങ്ങൾ മറ്റ് ചാനലുകൾക്ക് നൽകുന്നതാണ് വൈറ്റ് ഹൗസ് ടെലിവിഷൻ പൂൾ സംവിധാനം. ഓരോ ദിവസവും ഓരോ നെറ്റ്വർക്കിനാണ് ഇതിന്റെ ചുമതല ലഭിക്കുക.
തിങ്കളാഴ്ച സിഎന്‍എൻ ചാനലിനായിരുന്നു ചുമതല. എന്നാൽ വൈറ്റ് ഹൗസിന്റെ വിലക്ക് കാരണം ചാനലിന് പ്രവേശിക്കാൻ കഴിഞ്ഞില്ല. ഇതോടെയാണ് മറ്റ് അഞ്ച് നെറ്റ്വർക്കുകളും സംയുക്ത കവറേജ് നിർത്തുകയാണെന്ന് അറിയിച്ചത്. അതേസമയം, വൈറ്റ് ഹൗസിന്റെ നടപടിക്കെതിരെ സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നിവർ കോടതിയെ സമീപിച്ചിട്ടുണ്ട്.



