കേരളം

കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ടു മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചു; 20 പേര്‍ക്ക് പരിക്ക്

ബംഗളൂരു : കര്‍ണാടകയില്‍ കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ചു. കോഴിക്കോട് നിന്ന് പോയ ബസ് ആണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ 20 ഓളം പേര്‍ക്ക് പരിക്കേറ്റു. കണ്ടക്ടര്‍ കോവൂര്‍ സ്വദേശി എന്‍ എം അരുണ്‍കുമാറും ഡ്രൈവര്‍ കോഴിക്കോട് സ്വദേശി മിഥിലേഷുമാണ് മരിച്ചത്.

ഇന്ന് രാവിലെ 6.45 ഓടേയാണ് അപകടം. ബംഗളൂരു- മൈസൂര എക്‌സ്പ്രസ് ഹൈവേയില്‍ ബിഡദിക്ക് സമീപമാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബസ് സൈന്‍ ബോര്‍ഡിന്റെ കമാനത്തില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സൈന്‍ ബോര്‍ഡ് തകര്‍ന്നു. ഇതിന് പിന്നാലെ ബസ് മറിയുകയായിരുന്നു.

പരിക്കേറ്റവരില്‍ നാലുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ഉടന്‍ തന്നെ ബിഡദിയിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ മറ്റു ആശുപത്രികളിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പുകളും നടക്കുന്നുണ്ട്. മഴയില്‍ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button