അന്തർദേശീയം

അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്‌ ? : ഇലോൺ മസ്‌ക്‌

വാഷിങ്‌ടൺ ഡിസി : മുകേഷ് അംബാനിയാണോ ഇന്ത്യയുടെ ബോസ് എന്ന് ഇലോൺ മസ്‌ക്‌. സ്റ്റാർലിങ്കിന്‌ ഇന്ത്യയിൽ അനുമതി വൈകുന്നതിലായിരുന്നു വിമർശം.

അഞ്ച് വർഷമായി എല്ലാ നിയമങ്ങളും പാലിച്ചിട്ടും ഇന്ത്യയിൽ ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്നും അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ് എന്നും മസ്‌-ക്‌ എക്സിൽ കുറിച്ചു.

എന്നാൽ സുരക്ഷാ വിലയിരുത്തലുകൾ പുരോഗമിക്കുകയാണെന്നും എല്ലാ ദാതാക്കൾക്കും ഒരേ നിയമമാണ് ബാധകമെന്നും കേന്ദ്രം വ്യക്തമാക്കി.

വിഷയത്തിൽ പ്രതികരിക്കാൻ റിലയൻസ് ജിയോ ചെയർമാൻ ആകാശ് അംബാനി തയ്യാറായില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button