കേരളം

സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്; കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപ വര്‍ധിച്ചു

കൊച്ചി : സ്വര്‍ണവിലയില്‍ വന്‍കുതിപ്പ്. കേരളത്തില്‍ പവന് ഒറ്റയടിക്ക് 10,200 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ വില 1,23,120 രൂപയായി. ഒരു ഗ്രാമിന് 1275 രൂപയായി. ഈ മാസമുണ്ടായ ഏറ്റവും വലിയ സ്വർണവിലയാണിത്. വെള്ളിയുടെ വിലയിലും ഇന്ന് വലിയ കുതിപ്പാണുണ്ടായത്. ഗ്രാമിന്റെ വില 320 രൂപയായി ഉയര്‍ന്നു. പത്ത് ഗ്രാമിന് 3200 രൂപയുമായി. എന്നാല്‍ ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. ഔണ്‍സ് സ്വര്‍ണത്തിന് 4702 ഡോളറാണ് വില.

കേന്ദ്ര സർക്കാർ സ്വർണത്തിന്റെ ഇറക്കുമതി തീരുവ 15% ആയി ഉയർത്തിയതാണ് ഈ വൻ വിലക്കയറ്റത്തിന് പ്രധാന കാരണം. ഇന്നലെ അർധരാത്രി മുതലാണ് പരിഷ്കരിച്ച തീരുവ പ്രാബല്യത്തിൽ വന്നത്. ഇതിന്റെ നേരിട്ടുള്ള പ്രതിഫലനമാണ് ഇന്നത്തെ സ്വർണ വിപണിയിൽ കണ്ടത്. രാജ്യത്ത് നിന്നുള്ള വിദേശനാണ്യത്തിന്റെ ഒഴുക്ക് തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഇറക്കുമതി തീരുവ ഇത്രയധികം വർധിപ്പിക്കുന്നത് രാജ്യത്ത് സ്വർണക്കള്ളക്കടത്ത് കൂടാൻ ഇടയാക്കുമെന്ന് വ്യാപാരികൾ ആശങ്കപ്പെടുന്നുണ്ട്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം സ്വർണവിലയിലെ ഈ കുതിച്ചുചാട്ടം വലിയ തിരിച്ചടിയാണ് നൽകുന്നത്

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button