അന്തർദേശീയം

മാ​ല​ദ്വീ​പിൽ സ​​​മു​​​ദ്രാ​​​ന്ത​​​ർഭാ​​​ഗ​​​ത്തെ ഗു​​​ഹ​​​യി​​​ല്‍ ഗവേഷ​ണത്തിനിടെ അ​ഞ്ച് ഇ​റ്റാലിയൻ ശാസ്ത്രജ്ഞർക്ക് ദാ​രു​ണാ​ന്ത്യം

മാ​​​​ലെ : മാ​​​ല​​​ദ്വീ​​​പി​​​ൽ സ​​​മു​​​ദ്രാ​​​ന്ത​​​ർഭാ​​​ഗ​​​ത്തെ ഗു​​​ഹ​​​യി​​​ല്‍ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ സ​​​മു​​​ദ്ര പ​​​രി​​​സ്ഥി​​​തി ശാ​​​സ്ത്ര​​​ജ്ഞ​​​രും മു​​​ങ്ങ​​​ല്‍ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യ അ​​​ഞ്ച് ഇ​​​റ്റാ​​​ലി​​​യ​​​ന്‍ പൗ​​​ര​​​ന്മാ​​​ർ​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം.

ജ​​​​നോ​​​​വ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ സ​​​​മു​​​​ദ്ര-​​​​പ​​​​രി​​​​സ്ഥി​​​​തി ശാ​​​​സ്ത്ര​​​​ജ്ഞ​​​​യും പ്ര​​​ഫ​​​സ​​​റു​​​മാ​​​യ ഡോ. ​​​മോ​​​​നി​​​​ക്ക മോ​​​​ണ്ടെ​​​​ഫാ​​​​ൽ​​​​ക്കോ​​​​ൺ (51), മ​​​​ക​​​​ളും ഗ​​​വേ​​​ഷ​​​ക​​​വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​മാ​​​യ ജോ​​​​ർ​​​​ജി​​​​യ സോ​​​​മാ​​​​ക്ക​​​​ൽ (22), സം​​​ഘ​​​ത്തി​​​ലെ മ​​​റ്റു ഗ​​​വേ​​​ഷ​​​ക​​​രാ​​​യ ഫെ​​​ഡ​​​റി​​​ക്കോ ഗ്വാ​​​ള്‍ട്ടി​​​യേ​​​രി (31), മു​​​റി​​​യ​​​ല്‍ ഒ​​​ഡെ​​​നി​​​നോ (31), ജി​​​യാ​​​ന്‍ലൂ​​​ക്ക ബെ​​​നെദത്തി (44) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

വാ​​​വു അ​​​റ്റോ​​​ളി​​​ലെ 50 മീ​​​റ്റ​​​ര്‍ ആ​​​ഴ​​​ത്തി​​​ലു​​​ള്ള സ​​​മു​​​ദ്രാ​​​ന്ത​​​ർ ഭാ​​​ഗ​​​ത്തെ ഗു​​​ഹ​​​യി​​​ലാ​​​യി​​​രു​​​ന്നു ഇ​​​വ​​​ർ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നി​​​​ശ്ചി​​​​ത ​​​സ​​​​മ​​​​യം ക​​​​ഴി​​​​ഞ്ഞി​​​​ട്ടും തി​​​​രി​​​​ച്ചെ​​​​ത്താ​​​​ത്ത​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഇ​​​വ​​​രെ​​​ത്തി​​​യ ഡ്യൂ​​​​ക്ക് ഓ​​​​ഫ് യോ​​​​ർ​​​​ക്ക് എ​​​ന്ന ആ​​​ഡം​​​ബ​​​ര നൗ​​​ക​​​യി​​​ലെ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ അ​​​​ധി​​​​കൃ​​​​ത​​​​രെ വി​​​​വ​​​​രം അ​​​​റി​​​​യി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

തു​​​ട​​​ർ​​​ന്ന് മാ​​​​ല​​​​ദ്വീ​​​​പ് കോ​​​​സ്റ്റ് ഗാ​​​​ർ​​​​ഡ് ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ച്ചി​​​​ലി​​​​നൊ​​​​ടു​​​​വി​​​​ൽ സ​​​​മു​​​​ദ്ര​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലെ ഗു​​​​ഹ​​​​യ്ക്കു​​​​ള്ളി​​​​ൽ​​​​നി​​​​ന്ന് ഒ​​​രു മൃ​​​ത​​​ദേ​​​ഹം ക​​​ണ്ടെ​​​ത്തി. ജി​​​യാ​​​ന്‍ലൂ​​​ക്ക ബെ​​​നെ​​​ദെത്തിയു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണു ക​​​ണ്ടെ​​​ടു​​​ത്ത​​​ത്. മ​​​റ്റു നാ​​​ല് മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ​​​ക്കാ​​​യി തെ​​​ര​​​ച്ചി​​​ൽ തു​​​ട​​​രു​​​ക​​​യാ​​​ണ്.

മോ​​​ശം കാ​​​ലാ​​​വ​​​സ്ഥ​​​യെ​​​ത്തു​​​ട​​​ര്‍ന്ന് കൃ​​​ത്യ​​​മാ​​​യ കാ​​​ഴ്ച മ​​​റ​​​ഞ്ഞ​​​തോ നേ​​​രാ​​​യ പാ​​​ത ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട​​​തോ ഓ​​​ക്സി​​​ജ​​​നി​​​ലെ വി​​​ഷാം​​​ശ​​​മോ ആ​​​കാം അ​​​പ​​​ക​​​ട​​​കാ​​​ര​​​ണ​​​മെ​​​ന്നാ​​​ണ് വി​​​ദ​​​ഗ്ധ​​​ര്‍ ന​​​ല്‍കു​​​ന്ന സൂ​​​ച​​​ന.

അ​​​തേ​​​സ​​​മ​​​യം, ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നി​​​ടെ മാ​​​ല​​​ദ്വീ​​​പ് പ്ര​​​തി​​​രോ​​​ധ​​​സേ​​​ന​​​യി​​​ലെ മു​​​ങ്ങ​​​ൽ​​​ വി​​​ദ​​​ഗ്ധ​​​ൻ മ​​​രി​​​ച്ചു. മു​​​ഹ​​​മ്മ​​​ദ് മ​​​ഹു​​​ദീ എ​​​ന്ന​​​യാ​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്. ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​നാ​​​യി ഇ​​​റ്റ​​​ലി​​​യി​​​ൽ​​​നി​​​ന്നു വി​​​ദ​​​ഗ്ധ​​​സം​​​ഘം പു​​​റ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button