ബംഗ്ലാദേശിൽ ‘ഡോണൾഡ് ട്രംപ്’ ‘എരുമ വൈറലാകുന്നു

ധാക്ക : ബംഗ്ലാദേശിൽ ഇപ്പോൾ രണ്ട് എരുമകൾ ഏവരുടെയും ശ്രദ്ധാ കേന്ദ്രമായിരിക്കുകയാണ്. ലോക നേതാക്കളായ ഡോണൾഡ് ട്രംപിന്റെയും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെയും രൂപ സാദൃശ്യമുള്ളവയാണ് ഈ എരുമകളെന്ന് നാട്ടുകാർ പറയുന്നു. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയ്ക്കടുത്തുള്ള ഫാമുകളിലുള്ള ഇവയെ കാണാൻ വൻ ജനക്കുട്ടമാണ് എത്തിച്ചേരുന്നത്. അവ രെല്ലാവരും എരുമയോടു ചേർന്നുനിന്ന് സെൽഫികൾ എടുക്കാനും സമയം കണ്ടെത്തുന്നുണ്ട്.
‘ഡോണൾഡ് ട്രംപ് എന്നാണ് ഒരു എരുമയ്ക്ക് പേരിട്ടിരിക്കുന്നത്. ഏകദേശം 700 കിലോഗ്രാം ഭാരമുണ്ട്. ആൽബിനോ വിഭാഗത്തിലുള്ള ഈ എരുമയ്ക്ക് വിളറിയ ചർമവും ഇളം നിറമുള്ള തലമുടിയുമാണു ട്രംപിന്റെ ഹെയർ’ സ്റ്റൈലിനെ ഓർമിപ്പിക്കുന്നതാണ് ഈ എരുമയ്ക്കുള്ളതെന്നു നിരവധി സന്ദർശകർ പറയുന്നു.
എരുമയുടെ ഉടമസ്ഥനായ സിയാവുദ്ദീൻ മൃദ വെളിപ്പെടുത്തിയത്ത് തൻറെ ഇളയ സഹോദരൻ എരുമയുടെ രൂപം ശ്രദ്ധിച്ചപ്പോൾ ട്രംപിന്റേതു പോലെ തോന്നി തുടർന്ന് എരുമയ്ക്ക് ട്രംപ് എന്ന പേര് നൽകുകയായിരുന്നെന്ന് സിയാവുദ്ദീൻ പറഞ്ഞു. എരുമയുടെ പേര് ട്രം പ് എന്നാണെങ്കിലും അതിൻ്റെ സ്വഭാവം ശാന്തവും സൗഹൃദപരവുമാണെന്നു സന്ദർശകർ സാക്ഷ്യപ്പെടുത്തുന്നു. ദക്ഷിണേഷ്യയിൽ ആൽബിനോ എരുമകൾ അപൂർവമായിട്ടാണു കാണപ്പെടുന്നത്. ഇവ സൗമ്യ സ്വഭാവക്കാരുമായിരിക്കും. നല്ല വലിപ്പമുള്ളവയായിരിക്കും ഈ വിഭാഗത്തിൽപ്പെട്ട എരുമ.
നാരായൺഗഞ്ചിൽ മറ്റൊരു പോത്തും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. 750 കിലോഗ്രാ മിൽ കൂടുതൽ തൂക്കമുള്ള ഈ പോത്തിന് പേരിട്ടിരിക്കുന്നത് ബെഞ്ചമിൻ നെതന്യാഹു എന്നാണ്. ഈ പോത്ത് ഊർജസ്വലതയുള്ളതും വിക്യതിയുള്ളതുമാണെന്നാണ് അതിൻ്റെ ഉടമ പറയുന്നത്.



