അന്തർദേശീയം
മെറ്റയ്‌ക്കും ഗൂഗിളിനും ടിക് ടോക്കിനും നികുതി ചുമത്താൻ ഒരുങ്ങി ഓസ്‌ട്രേലിയ

മെൽബൺ : വാർത്താമാധ്യമങ്ങളുടെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സഹായം ഉറപ്പാക്കാനായി പ്രമുഖ ഡിജിറ്റൽ കമ്പനികളായ മെറ്റ, ഗൂഗിൾ, ടിക് ടോക്ക് എന്നിവയ്ക്ക് നികുതി ചുമത്താൻ ഓസ്‌ട്രേലിയൻ സർക്കാർ. ഈ കമ്പനികളുടെ വരുമാനത്തിന്റെ നിശ്ചിത ശതമാനം നികുതിയായി ഈടാക്കും. വാർത്താ സ്ഥാപനങ്ങളുമായി വാണിജ്യ കരാറുകളിൽ ഏർപ്പെടാൻ തയ്യാറാകാത്ത പ്ലാറ്റ്‌ഫോമുകൾക്ക് അവരുടെ ഓസ്‌ട്രേലിയയിലെ വരുമാനത്തിന്റെ 2.25 ശതമാനമാണ് നികുതി ചുമത്തുക.



