മാൾട്ടാ വാർത്തകൾ

മഗ്താബിൽ നടന്ന വെടിവയ്പ്പിൽ മൂന്ന് പേർ അറസ്റ്റിലായി

മഗ്താബില്‍ നടന്ന വെടിവയ്പ്പില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ട്രിക്ക് സാന്താ ക്ലാരയില്‍ ബുധനാഴ്ച രാത്രി 10.30 ഓടെ താമസക്കാരും മറ്റൊരാളും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്. അഞ്ച് വെടിയൊച്ചകളാണ് സംഭവ സ്ഥലത്ത് മുഴങ്ങിയത്. ഖോര്‍മിയില്‍ നിന്നുള്ള 41കാരന്‍ ഗേറ്റ് തകര്‍ക്കുകയും ഒരു വീടിന് നേരെ വെടിയുതിര്‍ക്കുകയും ചെയ്തതായി പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞു.  രണ്ട് പുരുഷന്മാരും മൂന്ന് സ്ത്രീകളുമാണ് അകത്ത് ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കില്ല. അക്രമി പുലര്‍ച്ചെ 2.30 ഓടെ അദ്ദേഹം ഖോര്‍മി
പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി.വസതിയില്‍ വെച്ച് രണ്ട് പേര്‍ തനിക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നാണ് അയാളുടെ പക്ഷം. കോസ്റ്റ് റോഡില്‍ വെടിയുണ്ടകളുള്ള മെഴ്‌സിഡസ് കാര്‍ കണ്ടെത്തി. ആയുധമൊന്നും കണ്ടെത്തിയില്ല.

 

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button